എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒരുപോലെ എയറിൽ കയറ്റി “ഒരു താത്വിക അവലോകനം” ട്രൈലർ കാണാം..

Posted by

നവാഗതനായ അഖിൽ മരാർ കഥയെഴുതി സംവിധാനം ചെയ്യുന്ന. ഏറ്റവും പുതിയ ചലചിത്രമാണ് ഒരു താത്വിക അവലോകനം. ജോജു ജോർജാണ് പ്രധാന കഥാപാത്രമായി സിനിമയിൽ അഭിനയിക്കുന്നത്. എന്നാൽ ഇപ്പോൾ സമൂഹ മധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് സിനിമയുടെ ട്രെയ്ലറാണ്. ഇന്ന് രാവിലെ പത്ത് മണിക്കാണ് ട്രെയ്ലർ യൂട്യൂബിൽ റിലീസ് ചെയ്തത്.

ചലചിത്രത്തിൽ വലിയ ഒരു താരനിര വരെ അണിനിരക്കുന്നുണ്ട്. ചിത്രം ഡിസംബർ 31ന് തീയേറ്ററുകളിൽ എത്തുന്നത്. അജു വർഗീസ്, ഷമ്മി തിലകൻ, മേജർ രവി പ്രശാന്ത് അലക്സാണ്ടർ, നിരഞ്ജൻ, അസീസ് നെടുമങ്ങാട്, ബാലാജി ശർമ, മാമൂകൊയ, പ്രേം കുമാർ തുടങ്ങിയവരാണ് ചലചിത്രങ്ങളിൽ പ്രെത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ നായിക പ്രധാന്യമുള്ള വേഷമാണ് അഭിരാമി കൈകാര്യം ചെയ്തിരിക്കുന്നത്.

ക്യാമറ കൈകാര്യം ചെയ്യുന്നത് വിഷ്ണു നാരായണൻ ആണെങ്കിലും എഡിറ്റ്‌ ചെയ്തിരിക്കുന്നത് ലിജോ പോൾ ആണ്. കൈതപ്രേം, മുരുകൻ കാട്ടാക്കട എന്നിവരാണ് ചിത്രത്തിനു വേണ്ടി വരികൾ രചിച്ചിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി കലാസംവിധാനം ഒരുക്കിട്ടുള്ളത് ശ്യാം കാർത്തികേയനാണ്. ചലചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ഒരുക്കിട്ടുള്ളത് രാജേഷാണ്.യോഹാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചലചിത്രം വിതരം ചെയ്തിരിക്കുന്നത് ഈ ചൈത്രം യോഹാൻ മൂവീസാണ്.

ചുരുങ്ങിയ സമയം കൊണ്ട് നിരവധി കാണികളെയാണ് ഒരു താത്വിക അവലോകനം എന്ന സിനിമയുടെ ട്രെയ്ലറിന് ലഭിച്ചിരിക്കുന്നത്. എന്തായാലും ഈ മാസം അവസാനത്തിന് വേണ്ടി കാത്തിരിക്കുകയും സിനിമ പ്രേമികളും ആരാധകരും. ജോജു ജോർജിന്റെ അവസാനമായി ഇറങ്ങിയാ ചലചിത്രമാണ് മധുരം ആണ്.

Categories