May 4, 2022

പ്രേക്ഷക ശ്രദ്ധ നേടിയ ട്രയാംഗിൾ- എ ഫ്‌ളവർ സ്റ്റോറി…! ഹ്രസ്വ ചിത്രം കാണാം..

ട്രയാംഗിൾ- എ ഫ്‌ളവർ സ്റ്റോറി എന്ന ഹ്രസ്വ ചിത്രം ഇപ്പോൾ യൂട്യൂബിൽ വൈറലായി മാറി കൊണ്ടിരിക്കുകയാണ് . ജനുവരി ഇരുപത്തിയേഴിന് ആണ് ട്രയാംഗിൾ- എ ഫ്‌ളവർ സ്റ്റോറി എന്ന ഹ്രസ്വ ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തത്.

പ്രേക്ഷകർക്കിടയിൽ ഈ ചിത്രം ഇപ്പോൾ തരംഗമായി മാറുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോഴേക്കും ആറു ലക്ഷത്തിലധികം കാഴ്ചക്കാരെ ഈ വീഡിയോ സ്വന്തമാക്കിയിരുന്നു. ഈ ഹ്രസ്വ ചിത്രം മൂന്ന് താര ജോഡികളുടെ കഥയാണ് പറയുന്നത്. ആൻസു മരിയ, ആഷിക അശോകൻ, അശ്വതി നായർ, സന്ജ സോമനാഥ്, മക്ബൂൽ സൽമാൻ, സാനിഫ്, കെ ജയകൃഷ്ണൻ, എന്നിവരാണ് ഇതിലെ പ്രധാനവേഷങ്ങളെ അവതരിപ്പിച്ചിട്ടുള്ളത് . ഈ ഹൃസ്വ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് മിഥുൻ ബോസ് ആണ്. വിബിൻ വിശ്വനാഥ് ആണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് . ഈ ഹ്രസ്വ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഷാജൻ ജോസ് ആണ് .

റിയാസ് ശരീഫ് ആണ് ചിത്രത്തിന്റെ ക്യാമറമാൻ . സനൽ രാജ് ആണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. സന്ദീപ് സുധ രചന നിർവഹിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് അരുൺ രാജ് ആണ് സംഗീതം നൽകിയിരിക്കുന്നത്. അർജുൻ ഉണ്ണികൃഷ്ണൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മൂന്ന് താര ജോഡികളുടെ ജീവിത രംഗങ്ങളിലൂടെ കടന്നുപോകുന്ന ഈ ഹ്രസ്വ ചിത്രത്തിൽ വൈകാരിക മുഹൂർത്തങ്ങളും നിറച്ചിരിക്കുന്നു . സംവിധായകൻ ഈ ചിത്രത്തിലൂടെ സ്നേഹത്തിന്റെ എല്ലാ തലങ്ങളും കാണിച്ചു തരുന്നുണ്ട്. സന്തോഷ പൂർണമായ പ്രണയ നിമിഷങ്ങൾ ഒരു വശത്ത് വേർപിരിയലിന്റെ വിങ്ങലും ഒറ്റപ്പെടുന്നതിന്റെ വേദനയുമെല്ലാം മറുവശത്ത് . ഈ ഹൃസ്വ ചിത്രം പുറത്തു വിട്ടിട്ടുള്ളത് എസ് ജെ വിഷ്വൽ മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെയാണ് .

പ്രേക്ഷക ശ്രദ്ധ നേടിയ ട്രയാംഗിൾ- എ ഫ്‌ളവർ സ്റ്റോറി…! ഹ്രസ്വ ചിത്രം കാണാം.. Read More »

മാസ്സ് ആക്ഷൻ രംഗങ്ങളുമായി മഹേഷ് ബാബു കീർത്തി സുരേഷ് ചിത്രം “സര്‍ക്കാരു വാരി പാട്ട” ട്രൈലർ കാണാം..

തെലുങ്കു സൂപ്പർ താരം മഹേഷ് ബാബുവിനെ നായകനാക്കി പരശുറാം പെട്‌ല ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സര്‍ക്കാരു വാരി പാട്ട . ചിത്രത്തിൽ മഹേഷ് ബാബുവിന്റെ നായികയായി എത്തുന്നത് താരസുന്ദരി കീർത്തി സുരേഷ് ആണ്. മെയ് 12ന് ആണ് ഈ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ പ്രേക്ഷകർക്കായി പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത് ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് . ടൈലർ കണ്ട ആരാധകരുടെ ചിത്രത്തിന് മേലുള്ള പ്രതീക്ഷയിപ്പോൾ വാനോളമാണ് ഉയർന്നിരിക്കുന്നത് . യൂട്യൂബ് ചാനലായ മൈത്രി മൂവി മേക്കേഴ്‌സ് ആണ് ഈ ട്രൈലർ പുറത്തുവിട്ടത്. ഇപ്പോൾ റെക്കോർഡ് കാഴ്ചക്കാരെ നേടികൊണ്ട് ഈ വീഡിയോ മുന്നേറുകയാണ്. ആദ്യത്തിൽ ജനുവരി 13 ന് ആണ് ഈ ചിത്രം റിലീസ് ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നത്. എന്നാൽ കോവിഡ് മൂന്നാം തരംഗം മൂലം ചിത്രത്തിന്റെ റിലീസ് മാറ്റി വെക്കുകയായിരുന്നു.

സംവിധായകൻ പരശുറാം പെട്‌ല തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സ്, ജി.എം.ബി എന്റര്‍ടൈന്‍മെന്റ്, 14 റീല്‍സ് പ്ലസ് എന്നിവയുടെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ. രവിശങ്കര്‍, രാം അജന്ത, ഗോപിചന്ദ് അജന്ത എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത് നിർമ്മിച്ചിരിക്കുന്നത്. എസ്. തമന്‍ ആണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആര്‍. മാധിയാണ് . മാര്‍ത്താണ്ഡ് കെ വെങ്കിടേഷ് ആണ് എഡിറ്റിംഗ് . നേരത്തെ തന്നെ ഈ ചിത്രത്തിലെ ഒരു ഗാനം പുറത്ത് വരികയും അത് വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. കലാവതി എന്ന് തുടങ്ങുന്ന ആ ലിറിക്കൽ വീഡിയോ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. അനന്ത് ശ്രീറാം രചന നിർവഹിച്ച ഈ ഗാനം ആലപിച്ചത് സിദ് ശ്രീറാം ആണ്. വെണ്ണല കിഷോർ, സുബ്ബരാജു തുടങ്ങിയവരും ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

മാസ്സ് ആക്ഷൻ രംഗങ്ങളുമായി മഹേഷ് ബാബു കീർത്തി സുരേഷ് ചിത്രം “സര്‍ക്കാരു വാരി പാട്ട” ട്രൈലർ കാണാം.. Read More »

Scroll to Top