പ്രേക്ഷക ശ്രദ്ധ നേടിയ ട്രയാംഗിൾ- എ ഫ്‌ളവർ സ്റ്റോറി…! ഹ്രസ്വ ചിത്രം കാണാം..

Posted by

ട്രയാംഗിൾ- എ ഫ്‌ളവർ സ്റ്റോറി എന്ന ഹ്രസ്വ ചിത്രം ഇപ്പോൾ യൂട്യൂബിൽ വൈറലായി മാറി കൊണ്ടിരിക്കുകയാണ് . ജനുവരി ഇരുപത്തിയേഴിന് ആണ് ട്രയാംഗിൾ- എ ഫ്‌ളവർ സ്റ്റോറി എന്ന ഹ്രസ്വ ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തത്.

പ്രേക്ഷകർക്കിടയിൽ ഈ ചിത്രം ഇപ്പോൾ തരംഗമായി മാറുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോഴേക്കും ആറു ലക്ഷത്തിലധികം കാഴ്ചക്കാരെ ഈ വീഡിയോ സ്വന്തമാക്കിയിരുന്നു. ഈ ഹ്രസ്വ ചിത്രം മൂന്ന് താര ജോഡികളുടെ കഥയാണ് പറയുന്നത്. ആൻസു മരിയ, ആഷിക അശോകൻ, അശ്വതി നായർ, സന്ജ സോമനാഥ്, മക്ബൂൽ സൽമാൻ, സാനിഫ്, കെ ജയകൃഷ്ണൻ, എന്നിവരാണ് ഇതിലെ പ്രധാനവേഷങ്ങളെ അവതരിപ്പിച്ചിട്ടുള്ളത് . ഈ ഹൃസ്വ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് മിഥുൻ ബോസ് ആണ്. വിബിൻ വിശ്വനാഥ് ആണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് . ഈ ഹ്രസ്വ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഷാജൻ ജോസ് ആണ് .

റിയാസ് ശരീഫ് ആണ് ചിത്രത്തിന്റെ ക്യാമറമാൻ . സനൽ രാജ് ആണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. സന്ദീപ് സുധ രചന നിർവഹിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് അരുൺ രാജ് ആണ് സംഗീതം നൽകിയിരിക്കുന്നത്. അർജുൻ ഉണ്ണികൃഷ്ണൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മൂന്ന് താര ജോഡികളുടെ ജീവിത രംഗങ്ങളിലൂടെ കടന്നുപോകുന്ന ഈ ഹ്രസ്വ ചിത്രത്തിൽ വൈകാരിക മുഹൂർത്തങ്ങളും നിറച്ചിരിക്കുന്നു . സംവിധായകൻ ഈ ചിത്രത്തിലൂടെ സ്നേഹത്തിന്റെ എല്ലാ തലങ്ങളും കാണിച്ചു തരുന്നുണ്ട്. സന്തോഷ പൂർണമായ പ്രണയ നിമിഷങ്ങൾ ഒരു വശത്ത് വേർപിരിയലിന്റെ വിങ്ങലും ഒറ്റപ്പെടുന്നതിന്റെ വേദനയുമെല്ലാം മറുവശത്ത് . ഈ ഹൃസ്വ ചിത്രം പുറത്തു വിട്ടിട്ടുള്ളത് എസ് ജെ വിഷ്വൽ മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെയാണ് .

Categories