June 9, 2022

ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന തെലുങ്ക് ആക്ഷൻ ത്രില്ലർ ചിത്രം “ഗോഡ്സെ”.. കിടിലൻ ട്രൈലർ കാണാം..

സത്യദേവ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ഗോഡ്സെ . ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ മലയാളി താരം ഐശ്വര്യ ലക്ഷ്മിയും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. ജൂൺ പതിനേഴിന് തിയറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിന്റെ ട്രെയ്ലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്.

സി കെ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വെടി വെയ്പ്പ്, സ്ഫോടനം, ന്യൂസ്, രാഷ്ട്രീയം, പോലീസ് ഇവയെല്ലാം നിറഞ്ഞ ഒരു മാസ് ട്രൈലർ തന്നെയാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നു. സത്യദേവിന്റെയും ഐശ്വര്യയുടേയും മികവുറ്റ അഭിനയരംഗങ്ങളും ട്രൈലറിൽ കാണാം. ഐശ്വര്യയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്.

സത്യദേവ് , ഐശ്വര്യ ലക്ഷ്മി എന്നിവർക്ക് പുറമേ ജിയ ശർമ, ബ്രഹ്മാജി , നഗബാബു കൊനിഡെല , സിജു മേനോൻ വർഗീസ്, നോയൽ , പ്രിയർദശി, ചൈതന്യ കൃഷ്ണ,പ സന്തോഷ് ഗുരു ചരൺ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സംവിധായകൻ ഗോപി ഗണേഷ് പട്ടാമ്പിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത്. സി കെ സ്ക്രീൻസിന്റെ ബാനറിൽ സി കല്യാൺ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് സാഗർ ആണ്.

ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന തെലുങ്ക് ആക്ഷൻ ത്രില്ലർ ചിത്രം “ഗോഡ്സെ”.. കിടിലൻ ട്രൈലർ കാണാം.. Read More »

തീയറ്ററിൽ ആരാധകരെ കോരിത്തരിപ്പിച്ച രാജമൗലി ചിത്രം RRR ലെ സീനുകളിൽ..! VFX breakdown video കാണാം..

എസ്.എസ്. രാജമൗലിയുടെ സംവിധാന മികവിൽ 2022 മാർച്ചിൽ പുറത്തിറങ്ങിയ ചിത്രമാണ് ആർ. ആർ. ആർ. ജൂനിയർ എൻ. ടി. ആർ, രാം ചരൺ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഡി വി വി എന്റെർടൈൻമെന്റിന്റെ ബാനറിൽ ഡി വി വി ദനയ്യയാണ് ഈ ചിത്രം നിർമ്മിച്ചത്. അല്ലൂരി സീത രാമ രാജു , കൊമരു ഭീം എന്നീ രണ്ട് ഇന്ത്യൻ വിപ്ലവകാരികളുടെ പോരാട്ടത്തെ കുറിച്ചുള്ള ഒരു സാങ്കൽപിക കഥയാണ് ഈ ചിത്രം പറയുന്നത്.

പ്രേക്ഷകർ ഏറ്റെടുത്ത ഈ ചിത്രത്തിലെ വിഷ്വൽ ഇഫക്ട്സ് വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ തീവണ്ടി അപകടത്തിന്റെ രംഗങ്ങൾ ഒരുക്കിയ വീഡിയോ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഈ സാഹസിക രംഗങ്ങൾ നായകന്മാർ കൈകാര്യം ചെയ്തത് എങ്ങനെയെന്നെല്ലാം ഈ വീഡിയോയിൽ കാണാൻ സാധിക്കും. സര്‍പ്രീസ് വിഎഫ്‌എക്‌സ്‌ സ്‌റ്റുഡിയോ ഇത്തരം രംഗങ്ങൾ മനോഹരമാക്കിയതിന് പിന്നിൽ. മാസങ്ങൾ നീണ്ട പരിശ്രമം കൊണ്ടാണ് ഡാനിയൽ ഫ്രഞ്ചും സംഘവും ഈ സാഹസിക രംഗങ്ങൾ തയ്യാറാക്കിയത്.

ആര്‍ആര്‍ആറിലെ അപകട രംഗത്തിനായുള്ള ട്രെയിനിന്‍റെ നിര്‍മാണം നടന്നത് അമേരിക്കയിലെ വിര്‍ജീനിയയിലാണ്. സ്‌റ്റുഡിയോയിലാണ് ചിത്രത്തിലെ ഈ തീ പടരുന്ന രംഗം ചിത്രീകരിച്ചിരിക്കുന്നത്. ഒട്ടേറെ ബ്ലൂ സ്ക്രീൻ ഷോട്ടുകളും എടുത്തിരുന്നു. ഒട്ടേറെ കഷ്ടപാടുകൾക്ക് ശേഷമാണ് ഈ രംഗം മനോഹരമാക്കിയിരിക്കുന്നതെന്ന് വീഡിയോയിൽ നിന്നും മനസിലാക്കാം.

തീയറ്ററിൽ ആരാധകരെ കോരിത്തരിപ്പിച്ച രാജമൗലി ചിത്രം RRR ലെ സീനുകളിൽ..! VFX breakdown video കാണാം.. Read More »

Scroll to Top