തീയറ്ററിൽ ആരാധകരെ കോരിത്തരിപ്പിച്ച രാജമൗലി ചിത്രം RRR ലെ സീനുകളിൽ..! VFX breakdown video കാണാം..

എസ്.എസ്. രാജമൗലിയുടെ സംവിധാന മികവിൽ 2022 മാർച്ചിൽ പുറത്തിറങ്ങിയ ചിത്രമാണ് ആർ. ആർ. ആർ. ജൂനിയർ എൻ. ടി. ആർ, രാം ചരൺ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഡി വി വി എന്റെർടൈൻമെന്റിന്റെ ബാനറിൽ ഡി വി വി ദനയ്യയാണ് ഈ ചിത്രം നിർമ്മിച്ചത്. അല്ലൂരി സീത രാമ രാജു , കൊമരു ഭീം എന്നീ രണ്ട് ഇന്ത്യൻ വിപ്ലവകാരികളുടെ പോരാട്ടത്തെ കുറിച്ചുള്ള ഒരു സാങ്കൽപിക കഥയാണ് ഈ ചിത്രം പറയുന്നത്.

പ്രേക്ഷകർ ഏറ്റെടുത്ത ഈ ചിത്രത്തിലെ വിഷ്വൽ ഇഫക്ട്സ് വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ തീവണ്ടി അപകടത്തിന്റെ രംഗങ്ങൾ ഒരുക്കിയ വീഡിയോ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഈ സാഹസിക രംഗങ്ങൾ നായകന്മാർ കൈകാര്യം ചെയ്തത് എങ്ങനെയെന്നെല്ലാം ഈ വീഡിയോയിൽ കാണാൻ സാധിക്കും. സര്‍പ്രീസ് വിഎഫ്‌എക്‌സ്‌ സ്‌റ്റുഡിയോ ഇത്തരം രംഗങ്ങൾ മനോഹരമാക്കിയതിന് പിന്നിൽ. മാസങ്ങൾ നീണ്ട പരിശ്രമം കൊണ്ടാണ് ഡാനിയൽ ഫ്രഞ്ചും സംഘവും ഈ സാഹസിക രംഗങ്ങൾ തയ്യാറാക്കിയത്.

ആര്‍ആര്‍ആറിലെ അപകട രംഗത്തിനായുള്ള ട്രെയിനിന്‍റെ നിര്‍മാണം നടന്നത് അമേരിക്കയിലെ വിര്‍ജീനിയയിലാണ്. സ്‌റ്റുഡിയോയിലാണ് ചിത്രത്തിലെ ഈ തീ പടരുന്ന രംഗം ചിത്രീകരിച്ചിരിക്കുന്നത്. ഒട്ടേറെ ബ്ലൂ സ്ക്രീൻ ഷോട്ടുകളും എടുത്തിരുന്നു. ഒട്ടേറെ കഷ്ടപാടുകൾക്ക് ശേഷമാണ് ഈ രംഗം മനോഹരമാക്കിയിരിക്കുന്നതെന്ന് വീഡിയോയിൽ നിന്നും മനസിലാക്കാം.

Scroll to Top