June 23, 2022

കിച്ച സുധീപ് നായകനായി എത്തുന്ന ആക്ഷൻ ബിഗ് ബഡ്ജറ്റ് ചിത്രം വിക്രാന്ത് റോണ..ട്രൈലർ കാണാം..

അനൂപ് ഭണ്ഡാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ആക്ഷൻ – ഫാന്റസി – അഡ്വഞ്ചർ കന്നഡ ചിത്രമാണ് വിക്രാന്ത് റോണ. ഇപ്പോൾ ഈ ചിത്രത്തിന്റെ മലയാളം ഒഫീഷ്യൽ ട്രൈലർ റീലീസ ചെയ്തിരിക്കുകയാണ്.

ലഹരി മ്യൂസിക് ടി – സീരീസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ട്രൈലർ റിലീസ് ചെയ്തിരിക്കുന്നത്. കിച്ച സുധീപിന്റെ അതി ഗംഭീര പ്രകടനം തന്നെയാണ് ട്രൈലറിൽ കാണാൻ സാധിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും അത്ഭുതപ്പെടുത്തുന്ന അഡ്വഞ്ചർ രംഗങ്ങളുമൊരുക്കിയ അതി ഗംഭീര ട്രൈലർ ആണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത് . ജൂലൈ 28 ന് ആണ് ഈ ത്രീഡി ചിത്രം ആഗോള റിലീസ് ആയി എത്തുന്നത്. സുധീപിനെ കൂടാതെ നിരൂപ് ഭണ്ഡാരി, നീത അശോക്, ജാക്വിലിൻ ഫെർണാണ്ടസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ അനൂപ് ഭണ്ഡാരി തന്നെയാണ്. ജാക്ക് മഞ്ജു നാഥ് , ശാലിനി മഞ്ജുനാഥ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്ന ഈ ചിത്രം ശാലിനി ആർട്ട്സിന്റെ ബാനറിൽ ആണ് ഒരുങ്ങുന്നത് . അലങ്കാർ പാണ്ഡ്യൻ ചിത്രത്തിന്റെ സഹ നിർമ്മാതാവ് ആണ്. കന്നഡ ഇൻഡസ്ട്രിയിൽ നിന്നുള്ള അടുത്ത പാൻ ഇന്ത്യ ചിത്രമായ വിക്രാന്ത് റോണ 95 കോടി മുതൽ മുടക്കിലാണ് ഒരുക്കിയിട്ടുള്ളത്. ബി അജനേഷ് ലോക്‌നാഥ് ആണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത്. വില്യം ഡേവിഡ് ആണ് ഛായാഗ്രാഹകൻ .

കിച്ച സുധീപ് നായകനായി എത്തുന്ന ആക്ഷൻ ബിഗ് ബഡ്ജറ്റ് ചിത്രം വിക്രാന്ത് റോണ..ട്രൈലർ കാണാം.. Read More »

സെക്സ് ഈസ്‌ നോട്ട് പ്രോമിസ് എന്ന് സ്ത്രീ പറഞ്ഞാൽ കയ്യടി.. അത് പുരുഷൻ പറഞ്ഞാലോ..! ശ്രദ്ധ നേടി “വാശി” കോടതി രംഗം..

നവാഗതനായ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത ഈ അടുത്ത് പുറത്തിറങ്ങിയ ചിത്രമാണ് വാശി . ഇപ്പോൾ നമ്മുക്ക് കാണാൻ കഴിയുന്നത് ഈ ചിത്രത്തിലെ കോടതി രംഗങ്ങൾ വലിയ ചർച്ചയായി മാറുന്ന കാഴ്ചയാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ടോവിനോ തോമസും കീർത്തി സുരേഷും വക്കീൽ വേഷമാണ് ചിത്രത്തിൽ ചെയ്തിരിക്കുന്നത്. കോടതി മുറിയിൽ കൊമ്പു കോർക്കുന്ന അഡ്വക്കേറ്റ് എബിന്റെയും അഡ്വക്കേറ്റ് മാധവിയുടേയും രംഗങ്ങൾക്ക് വലിയ കയ്യടിയാണ് നേടുന്നത്. സംവിധായകൻ തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ഈ ചിത്രത്തിലെ നിർണ്ണായകമായ ഒരു ഘട്ടത്തിൽ കീർത്തി സുരേഷ് അവതരിപ്പിക്കുന്ന അഡ്വക്കേറ്റ് മാധവി എന്ന കഥാപാത്രം കോടതി മുറിക്കുള്ളിൽ ചോദിക്കുന്നുണ്ട് ; ഒരു സ്ത്രീ “സെക്സ് ഈസ്‌ നോട്ട് എ പ്രോമിസ്” എന്ന് പറയുമ്പോൾ കയ്യടിക്കുന്ന സമൂഹം എന്തുകൊണ്ടാണ് ഒരു പുരുഷൻ ഇതേ കാര്യം പറഞ്ഞാൽ അംഗീകരിക്കാൻ മടിക്കുന്നത് എന്ന് . മാധവി വിരൽ ചൂണ്ടുന്നത് നമ്മുടെ ഇന്നത്തെ സമൂഹത്തിലേക്ക് തന്നെയാണ് എന്ന കാര്യവും ഈ ഒരൊറ്റ ചോദ്യത്തിലൂടെ മനസ്സിലാക്കാം. വക്കീലിന്റെ ഈ ചോദ്യം തുറന്നു കാട്ടുന്നത് സ്ത്രീപുരുഷ സമത്വം ഇവിടെ നിഷേധിക്കപ്പെടുന്ന അവസ്ഥയിലേക്കാണ് . ഇതുപോലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞിരിക്കുകയാണ് ഈ ചിത്രത്തിലെ പല പ്രധാന രംഗങ്ങളും അതിൽ പറയുന്ന അഭിപ്രായങ്ങളും.

പല അവസരങ്ങളിലും നിയമം പരിരക്ഷ സ്ത്രീകൾക്ക് നൽകുന്നതിനൊപ്പം തന്നെ അർഹരായ പുരുഷന്മാരെ എപ്പോഴും കണ്ടില്ലെന്നു നടിക്കുന്ന പ്രവണതയും, പലപ്പോഴും നിരപരാധികളായ പുരുഷന്മാരെ കരിവാരി തേക്കാൻ ശ്രമിക്കുന്ന മീ ടൂ ഉൾപ്പെടെയുള്ള ആരോപണങ്ങളും അതിനുള്ള പ്രവണതയെ കുറിച്ചും ആണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. അത്കൊണ്ട് തന്നെ തീയേറ്ററുകളിൽ വലിയ കയ്യടി നേടുകയാണ് ചിത്രത്തിലെ പല ചോദ്യങ്ങളും. ടോവിനോ തോമസ്- കീർത്തി സുരേഷ് ടീം വക്കീൽ വേഷത്തിൽ ഗംഭീര പ്രകടനം തന്നെയാണ് കാഴ്ച വെച്ചിരിക്കുന്നത്. ജാനിസ് ചാക്കോ സൈമൺ ആണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്.

ജി സുരേഷ് കുമാർ, മേനക സുരേഷ് കുമാർ, രേവതി സുരേഷ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം രേവതി കലാമന്ദിറിന്റെ ബാനറിൽ ആണ് ഒരുങ്ങിയത് . ഛായാഗ്രാഹണം നീൽ ഡി കുഞ്ഞയും എഡിറ്റിംഗ് അർജു ബെന്നും കൈകാര്യം ചെയ്തിരിക്കുന്നു. ചിത്രത്തിന് വേണ്ടി കൈലാസ് മേനോൻ ഒരുക്കിയ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. കേന്ദ്ര കഥാപാത്രങ്ങളെ കൂടാതെ അനു മോഹൻ, റോണി ഡേവിഡ്, ബൈജു, നന്ദു, കോട്ടയം രമേശ്, മായാ വിശ്വനാഥ്, മായാ മേനോൻ, ശ്രീലക്ഷ്മി എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

സെക്സ് ഈസ്‌ നോട്ട് പ്രോമിസ് എന്ന് സ്ത്രീ പറഞ്ഞാൽ കയ്യടി.. അത് പുരുഷൻ പറഞ്ഞാലോ..! ശ്രദ്ധ നേടി “വാശി” കോടതി രംഗം.. Read More »

Scroll to Top