കിച്ച സുധീപ് നായകനായി എത്തുന്ന ആക്ഷൻ ബിഗ് ബഡ്ജറ്റ് ചിത്രം വിക്രാന്ത് റോണ..ട്രൈലർ കാണാം..

അനൂപ് ഭണ്ഡാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ആക്ഷൻ – ഫാന്റസി – അഡ്വഞ്ചർ കന്നഡ ചിത്രമാണ് വിക്രാന്ത് റോണ. ഇപ്പോൾ ഈ ചിത്രത്തിന്റെ മലയാളം ഒഫീഷ്യൽ ട്രൈലർ റീലീസ ചെയ്തിരിക്കുകയാണ്.

ലഹരി മ്യൂസിക് ടി – സീരീസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ട്രൈലർ റിലീസ് ചെയ്തിരിക്കുന്നത്. കിച്ച സുധീപിന്റെ അതി ഗംഭീര പ്രകടനം തന്നെയാണ് ട്രൈലറിൽ കാണാൻ സാധിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും അത്ഭുതപ്പെടുത്തുന്ന അഡ്വഞ്ചർ രംഗങ്ങളുമൊരുക്കിയ അതി ഗംഭീര ട്രൈലർ ആണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത് . ജൂലൈ 28 ന് ആണ് ഈ ത്രീഡി ചിത്രം ആഗോള റിലീസ് ആയി എത്തുന്നത്. സുധീപിനെ കൂടാതെ നിരൂപ് ഭണ്ഡാരി, നീത അശോക്, ജാക്വിലിൻ ഫെർണാണ്ടസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ അനൂപ് ഭണ്ഡാരി തന്നെയാണ്. ജാക്ക് മഞ്ജു നാഥ് , ശാലിനി മഞ്ജുനാഥ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്ന ഈ ചിത്രം ശാലിനി ആർട്ട്സിന്റെ ബാനറിൽ ആണ് ഒരുങ്ങുന്നത് . അലങ്കാർ പാണ്ഡ്യൻ ചിത്രത്തിന്റെ സഹ നിർമ്മാതാവ് ആണ്. കന്നഡ ഇൻഡസ്ട്രിയിൽ നിന്നുള്ള അടുത്ത പാൻ ഇന്ത്യ ചിത്രമായ വിക്രാന്ത് റോണ 95 കോടി മുതൽ മുടക്കിലാണ് ഒരുക്കിയിട്ടുള്ളത്. ബി അജനേഷ് ലോക്‌നാഥ് ആണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത്. വില്യം ഡേവിഡ് ആണ് ഛായാഗ്രാഹകൻ .

Scroll to Top