August 16, 2022

ട്രാഫിക്കിൽ പെട്ട പെട്ടതാ.. ഒരു മൂന്നു കൊല്ലം തെകക്കാൻ നോക്ക്.. ശ്രദ്ധ നേടി ലാൽ ജോസ് ചിത്രം “സോളമൻ്റെ തേനീച്ചകൾ” ട്രൈലർ കാണാം..

മലയാളത്തിൽ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച പ്രശസ്ത സംവിധായകൻ ലാൽ ജോസ് ഒരുക്കുന്ന പുത്തൻ ചിത്രമാണ് സോളമന്റെ തേനീച്ചകൾ. ഈ വരുന്ന ഓഗസ്റ്റ് പതിനെട്ടിന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ട്രെയ്‌ലർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ഒരു ത്രില്ലർ പാറ്റേണിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, ദര്‍ശന സുദര്‍ശന്‍, വിൻസി അലോഷ്യസ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ലാൽ ജോസിന്റെ എൽ ജെ ഫിലിംസ് തന്നെ നിർമ്മാണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ജോജു ജോർജ് ഒരു പോലീസ് വേഷമാണ് അവതരിപ്പിക്കുന്നത്. പി ജി പ്രഗീഷ് ആണ് ചിത്രത്തിന്റെ രചയിതാവ്. വിദ്യാസാഗർ ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ . അജ്മൽ സാബു ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ രഞ്ജൻ എബ്രഹാമാണ്.

ശംഭു, ആഡിസ് ആന്റണി അക്കര, മണികണ്ഠന്‍ ആചാരി, ഷാജു ശ്രീധര്‍, ബിനു പപ്പു, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, ശിവ പാര്‍വതി, രശ്‍മി, പ്രസാദ് മുഹമ്മ, നേഹ റോസ്, അഭിനവ് മണികണ്ഠന്‍, ഖാലിദ് മറിമായം, ഹരീഷ് പേങ്ങന്‍, ദിയ, റിയാസ് മറിമായം, ഷാനി, ചാക്കോച്ചി, ഷൈനി വിജയന്‍, ഫെവിന്‍ പോള്‍സണ്‍, ജിഷ രജിത്, ഷഫീഖ്, ലിയോ, വിമല്‍, ഉദയന്‍, ഫെര്‍വിന്‍ ബൈതര്‍, രജീഷ് വേലായുധന്‍, അലന്‍ ജോസഫ് സിബി, രാഹുല്‍ രാജ്, ജയറാം രാമകൃഷ്‍ണ, സലീം ബാബ, മോഹനകൃഷ്‍ണന്‍, ജോജോ, ശിവരഞ്‍ജിനി, മെജോ, ആദ്യ, വൈഗ, രാജേഷ്, റോബര്‍ട്ട് ആലുവ, അഭിലോഷ്, ആലീസ്, മേരി, ബിനു രാജന്‍, അഷറഫ് ഹംസ തുടങ്ങി അഭിനേതാക്കളുടെ ഒരു നീണ്ട നിരതന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സ്റ്റാർസ് ഹോളീഡേ ഫിലിംസാണ് ഈ ചിത്രത്തിന്റെ ഗൾഫ് വിതരണാവകാശം നേടിയിരിക്കുന്നത് . ഇതിന്റെ ട്രൈലെർ പ്രേക്ഷകർക്ക് നൽകുന്ന സൂചന ലാൽ ജോസ് തന്റെ പതിവ് ശൈലിയിൽ നിന്നും മാറിയാണ് ഈ ചിത്രമൊരുക്കിയതെന്ന ഫീലാണ് .

ട്രാഫിക്കിൽ പെട്ട പെട്ടതാ.. ഒരു മൂന്നു കൊല്ലം തെകക്കാൻ നോക്ക്.. ശ്രദ്ധ നേടി ലാൽ ജോസ് ചിത്രം “സോളമൻ്റെ തേനീച്ചകൾ” ട്രൈലർ കാണാം.. Read More »

ആരാധകരെ കോരി തരുപിച്ച തല്ലുമാലയിലെ തിയേറ്റർ ഫൈറ്റ് സീൻ.. മേക്കിങ് വീഡിയോ കാണാം..

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല . ഓഗസ്റ്റ് 12 ന് ആഗോള തലത്തിൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ഈ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ഒരു കോമഡി ആക്ഷൻ ചിത്രമായ തല്ലുമാല രണ്ട് ദിവസം കൊണ്ട് ലോകമെമ്പാടു നിന്നും 15 കോടിയിലേറെ കളക്ഷൻ സ്വന്തമാക്കി . ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ഫൈറ്റ് സീനിന്റെ മേക്കിങ് ഷോർട്ട്സ് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. തിയറ്ററിനുള്ളിൽ നടക്കുന്ന ഒരു ആക്ഷൻ സീനിന്റെ മേക്കിംങ് വീഡിയോ ആണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

ചിത്രത്തിൽ നായികയായി എത്തുന്നത് കല്യാണി പ്രിയദർശൻ ആണ് . ടൊവിനോ തോമസ് , കല്യാണി പ്രിയദർശൻ എന്നിവരെ കൂടാതെ ഷൈൻ ടോം ചാക്കോ , ലുഖ്മാൻ അവറാൻ , ഷറഫുദ്ദീൻ , ചെമ്പൻ വിനോദ്, വിനീത് കുമാർ , ജോണി ആന്റണി,സ്വാതി ദാസ് പ്രഭു, ബിനു പപ്പു , അസിം ജമാൽ , അദ്രി ജോ, തൻവി റാം എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഈ ചിത്രത്തിന്റെ നിർമ്മാതാവ് ആഷിഖ് ഉസ്മാൻ ആണ് . ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുഹ്സിൻ പരാരി ആണ്. ജിംഷി ഖാലിദ് ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിന്റെ എഡിറ്റർ നിഷാദ് യൂസഫ് ആണ്.

ആരാധകരെ കോരി തരുപിച്ച തല്ലുമാലയിലെ തിയേറ്റർ ഫൈറ്റ് സീൻ.. മേക്കിങ് വീഡിയോ കാണാം.. Read More »

Scroll to Top