ആരാധകരെ കോരി തരുപിച്ച തല്ലുമാലയിലെ തിയേറ്റർ ഫൈറ്റ് സീൻ.. മേക്കിങ് വീഡിയോ കാണാം..

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല . ഓഗസ്റ്റ് 12 ന് ആഗോള തലത്തിൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ഈ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ഒരു കോമഡി ആക്ഷൻ ചിത്രമായ തല്ലുമാല രണ്ട് ദിവസം കൊണ്ട് ലോകമെമ്പാടു നിന്നും 15 കോടിയിലേറെ കളക്ഷൻ സ്വന്തമാക്കി . ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ഫൈറ്റ് സീനിന്റെ മേക്കിങ് ഷോർട്ട്സ് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. തിയറ്ററിനുള്ളിൽ നടക്കുന്ന ഒരു ആക്ഷൻ സീനിന്റെ മേക്കിംങ് വീഡിയോ ആണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

ചിത്രത്തിൽ നായികയായി എത്തുന്നത് കല്യാണി പ്രിയദർശൻ ആണ് . ടൊവിനോ തോമസ് , കല്യാണി പ്രിയദർശൻ എന്നിവരെ കൂടാതെ ഷൈൻ ടോം ചാക്കോ , ലുഖ്മാൻ അവറാൻ , ഷറഫുദ്ദീൻ , ചെമ്പൻ വിനോദ്, വിനീത് കുമാർ , ജോണി ആന്റണി,സ്വാതി ദാസ് പ്രഭു, ബിനു പപ്പു , അസിം ജമാൽ , അദ്രി ജോ, തൻവി റാം എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഈ ചിത്രത്തിന്റെ നിർമ്മാതാവ് ആഷിഖ് ഉസ്മാൻ ആണ് . ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുഹ്സിൻ പരാരി ആണ്. ജിംഷി ഖാലിദ് ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിന്റെ എഡിറ്റർ നിഷാദ് യൂസഫ് ആണ്.

Scroll to Top