November 28, 2023

ലേഡീ സൂപ്പർസ്റ്റാർ നയൻതാരയുടെ 75ാം മത് ചിത്രം അന്നപൂരണി.. ട്രൈലർ കാണാം..

ഡിസംബർ ഒന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന തമിഴ് ചിത്രമാണ് അന്നപൂരണി . ലേഡീ സൂപ്പർസ്റ്റാർ നയൻതാര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുകയാണ്. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലർ വീഡിയോ സരിഗമ തമിഴ് യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്കും മുൻപാകെ എത്തിയിരിക്കുന്നത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലേഡീ സൂപ്പർസ്റ്റാറിന്റെ 75-ാം മത് ചിത്രമായ അന്നപൂരണിയുടെ ട്രെയിലർ വീഡിയോയ്ക്ക് ലഭിക്കുന്നത്.



ചെറുപ്പം മുതൽക്കേ ഒരു മികച്ച ഷെഫ് ആയി മാറുവാൻ ആഗ്രഹിക്കുന്ന ബ്രാഹ്മണ യുവതിയായ അന്നപൂരണിയുടെ ജീവിതകഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ഒരു ബ്രാഹ്മണ യുവതി തിരഞ്ഞെടുത്ത തന്റെ കരിയറും മാംസങ്ങൾ വച്ചു വിളമ്പേണ്ടതിന്റെ കാര്യത്തിൽ ഉണ്ടാകുന്ന തന്റെ ജാതി പ്രശ്നവും എല്ലാമാണ് ഈ ചിത്രത്തിൻറെ പ്രമേയമായി എത്തുന്നത്. ഇതിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നയൻതാരയാണ് . താരത്തെ കൂടാതെ ജയ്, സത്യരാജ്, റെഡിൻ കിംഗ്‌സ്ലി, രേണുക, കെ എസ് രവികുമാർ , പൂർണിമ രവി , സച്ചു , അച്യുത് കുമാർ , കാർത്തിക് കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.



നിലേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് അദ്ദേഹവും അരുൾ ശക്തി , മുരുകൻ , പ്രശാന്ത് എസ് എന്നിവർ ചേർന്നാണ്. സി സ്റ്റുഡിയോസ് , നാട് സ്റ്റുഡിയോസ് , ട്രിഡന്റ് ആർട്സ് എന്നിവർ ചേർന്ന് നിർമ്മാണം നിർവഹിച്ച ഈ ചിത്രത്തിൻറെ നിർമ്മാതാവ് ജതിൻ സേത്തി, ആർ രവീന്ദ്രൻ എന്നിവരാണ് . സത്യൻ സൂര്യൻ ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചത് പ്രവീൺ ആൻറണി ആണ് . തമൻ എസ് ആണ് അന്നപൂരണിയിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്.

ലേഡീ സൂപ്പർസ്റ്റാർ നയൻതാരയുടെ 75ാം മത് ചിത്രം അന്നപൂരണി.. ട്രൈലർ കാണാം.. Read More »

സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് കാന്താര ചാപ്റ്റർ വൺ ഫസ്റ്റ് ലുക്ക് ടീസർ വീഡിയോ…

റിഷബ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് അദ്ദേഹം തന്നെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് 2022ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ ത്രില്ലർ കന്നട ചിത്രമാണ് കാന്താര . വലിയ രീതിയിൽ വാണിജ്യ വിജയം കരസ്ഥമാക്കിയ ഈ ചിത്രം എക്കാലത്തെയും ഏറ്റവും കൂടുതൽ വരുമാനം നേടിയ രണ്ടാമത്തെ കന്നട ചിത്രമായി മാറുകയായിരുന്നു. 2022 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യയിലെ നാലാമത്തെ ചിത്രവും ഇതായിരുന്നു. ഈ ചിത്രത്തിൻറെ ഗംഭീര വിജയത്തിന് ശേഷം റിഷബ് ഷെട്ടി ഇതിൻറെ പ്രീക്വല്‍ നിർമ്മിക്കുമെന്ന വാർത്തകൾ അക്കാലത്ത് കേട്ടിരുന്നു. ഇപ്പോൾ ഇതാ അതിന് വിരാമം വിട്ടുകൊണ്ട് കാന്താര എ ലെജൻഡ് ചാപ്റ്റർ വൺ എന്ന പേരിൽ ഇതിൻറെ പ്രീക്വൽ ഒരുങ്ങിയിരിക്കുകയാണ്. ഇതിൻറെ ഫസ്റ്റ് ലുക്ക് ടീസർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.

ഹോംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ ഫസ്റ്റ് ലുക്ക് ടീസർ വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. പ്രേക്ഷകരിൽ നിന്നും വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.  റിഷബ് ഷെട്ടി തന്നെയാണ് തുടർഭാഗത്തിലും നായകനായി എത്തുന്നത്. 125 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത് ഹോംബാലെ ഫിലിംസിനു വേണ്ടി വിജയ് കിരഗണ്ടൂർ ആണ്. ചിത്രത്തിലെ മറ്റ് താരനിരയെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.

ബി അജനീഷ് ലോകനാഥ് ആണ് ചിത്രത്തിലെ ശബ്ദ ട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. രണ്ടാം ഭാഗത്തിന്റെയും രചന നിർവഹിച്ചിരിക്കുന്നത് റിഷബ് ഷെട്ടി തന്നെയാണ്. അരവിന്ദ് എസ് കശ്യപ് ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് കെ എം പ്രകാശ്, പ്രതീക് ഷെട്ടി എന്നിവർ ചേർന്നാണ്. കെ ആർ ജി സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് കാന്താര ചാപ്റ്റർ വൺ ഫസ്റ്റ് ലുക്ക് ടീസർ വീഡിയോ… Read More »

Scroll to Top