ലേഡീ സൂപ്പർസ്റ്റാർ നയൻതാരയുടെ 75ാം മത് ചിത്രം അന്നപൂരണി.. ട്രൈലർ കാണാം..

ഡിസംബർ ഒന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന തമിഴ് ചിത്രമാണ് അന്നപൂരണി . ലേഡീ സൂപ്പർസ്റ്റാർ നയൻതാര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുകയാണ്. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലർ വീഡിയോ സരിഗമ തമിഴ് യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്കും മുൻപാകെ എത്തിയിരിക്കുന്നത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലേഡീ സൂപ്പർസ്റ്റാറിന്റെ 75-ാം മത് ചിത്രമായ അന്നപൂരണിയുടെ ട്രെയിലർ വീഡിയോയ്ക്ക് ലഭിക്കുന്നത്.ചെറുപ്പം മുതൽക്കേ ഒരു മികച്ച ഷെഫ് ആയി മാറുവാൻ ആഗ്രഹിക്കുന്ന ബ്രാഹ്മണ യുവതിയായ അന്നപൂരണിയുടെ ജീവിതകഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ഒരു ബ്രാഹ്മണ യുവതി തിരഞ്ഞെടുത്ത തന്റെ കരിയറും മാംസങ്ങൾ വച്ചു വിളമ്പേണ്ടതിന്റെ കാര്യത്തിൽ ഉണ്ടാകുന്ന തന്റെ ജാതി പ്രശ്നവും എല്ലാമാണ് ഈ ചിത്രത്തിൻറെ പ്രമേയമായി എത്തുന്നത്. ഇതിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നയൻതാരയാണ് . താരത്തെ കൂടാതെ ജയ്, സത്യരാജ്, റെഡിൻ കിംഗ്‌സ്ലി, രേണുക, കെ എസ് രവികുമാർ , പൂർണിമ രവി , സച്ചു , അച്യുത് കുമാർ , കാർത്തിക് കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.നിലേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് അദ്ദേഹവും അരുൾ ശക്തി , മുരുകൻ , പ്രശാന്ത് എസ് എന്നിവർ ചേർന്നാണ്. സി സ്റ്റുഡിയോസ് , നാട് സ്റ്റുഡിയോസ് , ട്രിഡന്റ് ആർട്സ് എന്നിവർ ചേർന്ന് നിർമ്മാണം നിർവഹിച്ച ഈ ചിത്രത്തിൻറെ നിർമ്മാതാവ് ജതിൻ സേത്തി, ആർ രവീന്ദ്രൻ എന്നിവരാണ് . സത്യൻ സൂര്യൻ ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചത് പ്രവീൺ ആൻറണി ആണ് . തമൻ എസ് ആണ് അന്നപൂരണിയിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്.

Scroll to Top