മാസ്സ് ആക്ഷൻ രംഗങ്ങളും.. ഡയലോഗുമായി ഭീഷ്മ പർവ്വം ട്രൈലർ… കാണാം..

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭീഷ്മ പർവ്വം. നേരത്തെ തന്നെ ഈ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങുകയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മാർച്ച് മൂന്നിന് ആഗോള റിലീസ് ആയി എത്തുന്ന ഈ ചിത്രത്തിന്റെ ട്രെയ്ലറും ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.

കേരളത്തിലെ തീയേറ്ററുകളിൽ കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ച ഈ ചിത്രത്തിന്റെ ട്രൈലെർ സാമൂഹ്യ മാധ്യമങ്ങളിൽ ലീക് ആയതോടെയാണ് യൂട്യുബിൽ ഒഫീഷ്യൽ ആയി തന്നെ ഇന്നലെ രാത്രി ഈ ട്രൈലെർ പുറത്തുവിട്ടത്. അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് ഒരു മാസ്സ് ട്രൈലെർ തന്നെ ആണ് .

ഈ ചിത്രത്തിന്റെ പ്രമേയം മൈക്കൽ എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ വലിയ കുടുംബത്തിൽ നടക്കുന്ന ചില ചേരിപ്പോരുകൾ ആണ് എന്ന സൂചനയാണ് ടൈലറിൽ നിന്നും മനസിലാകുന്നത്. ഈ ട്രെയ്ലറിന്റെ ഏറ്റവും വലിയ ആകർഷണം മമ്മൂട്ടിയുടെ സ്ക്രീൻ പ്രസൻസ് തന്നെയാണ്.

ഈ ചിത്ര സംവിധാനം ചെയ്യുന്നത് അമൽ നീരദ് ആണ്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് നവാഗതനായ ദേവദത് ഷാജിയും സംവിധായകൻ അമലും ചേർന്നാണ്. മമ്മൂട്ടിയെ കൂടാതെ ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, സുദേവ് നായർ, ഹാരിഷ് ഉത്തമൻ, അബു സലിം, അനഘ, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്‌ദു, കെ പി എ സി ലളിത, ജിനു ജോസഫ്, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, നിസ്താർ സേട്ട്, മാല പാർവതി, കോട്ടയം രമേശ്, പോളി വത്സൻ, ധന്യ അനന്യ, റംസാൻ, ഷെബിൻ ബെൻസൺ എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് വിവേക് ഹർഷൻ ആണ്. ആനന്ദ് സി ചന്ദ്രൻ ആണ് ക്യാമറമാൻ . സുഷിൻ ശ്യാം ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

Scroll to Top