കോളേജിൽ മുണ്ടുടുത്ത് തകർപ്പൻ ഡാൻസുമായി പത്തൊൻപതാം നൂറ്റാണ്ട് നായിക..! വീഡിയോ കാണാം..

വിനയന്റെ സംവിധാന മികവിൽ അണിയിച്ചൊരുക്കി ഓണം റിലീസ് ആയി തിയറ്ററുകളിൽ പ്രദർശനത്തിന് എത്തി ഇപ്പോഴും ഗംഭീര വിജയം കാഴ്ചവച്ചു മുന്നേറുകയാണ് പത്തൊൻപതാം നൂറ്റാണ്ട് എന്ന ചരിത്ര ചിത്രം. ആറാട്ടുപ്പുഴ വേലായുധ പണിക്കർ എന്ന നവോത്ഥാന നായകന്റെ ജീവിത കഥ പറയുന്ന ഈ ചിത്രം തിയറ്റുകളിൽ ഹൗസ് ഫുള്ളായി രണ്ടാം ആഴ്ചയും പ്രദർശനം തുടരുകയാണ്. 23.6 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് ആദ്യ ആഴ്ചയിൽ തന്നെ ഈ ചിത്രം കരസ്ഥമാക്കിയത്. സൂപ്പർ സ്റ്റാറുകൾ അഭിനയിക്കാത്ത ഒരു ചിത്രത്തിന് ലഭിക്കുന്ന റെക്കോർഡ് കളക്ഷനാണ് ഈ ചിത്രം നിലവിൽ സ്വന്തമാക്കിയിരിക്കുന്നത്. ഈ ചിത്രത്തിലെ നായക വേഷം ചെയ്തത് സിജു വിൽസൺ ആണ്. ഈ ചിത്രം സിജു വിൽസൺ എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴിക കല്ലായി മാറിയിരിക്കുകയാണ് . സിജുവിനെ കൂടാതെ ഈ ചിത്രത്തിൽ കയദു ലോഹർ , ദീപ്തി സതി, പൂനം ബജ്വ, അനൂപ് മേനോൻ , ചെമ്പൻ വിനോദ്, ഇന്ദ്രൻസ് , സുദേവ് നായർ , വിഷ്ണു വിനയൻ , സെന്തിൽ കൃഷ്ണ, അലെൻസിയർ , ജാഫർ ഇടുക്കി തുടങ്ങി താരങ്ങളും ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ നിർമ്മാണം നിരവഹിച്ചത് ശ്രീ ഗോകുലം മൂവീസ് ആണ് .

ഈ ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി കോളേജിൽ എത്തിയ ചിത്രത്തിലെ താരങ്ങളുടെ ഗംഭീര പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറുന്നത് . തൃശ്ശൂർ ലോ കോളേജിലേക്ക് ആണ് വിജയാഘോഷത്തിനായി ചിത്രത്തിലെ നായിക കയദു ലോഹർ, നടൻ സിജു വിത്സൺ, മണികണ്ഠൻ എന്നിവർ എത്തിയത്. ഒരു വൈറ്റ് ക്രോപ് ട്രോപ്പും ജീൻസും ധരിച്ച് കൂളിംഗ് ഗ്ലാസ് അണിഞ്ഞ് അതീവ ഗ്ലാമറസ് ആയാണ് കയദു എത്തിയത് . വിദ്യാർത്ഥികൾക്കൊപ്പം പെർഫോം ചെയ്യുന്നതിനായി തനിക്ക് കിട്ടിയ മുണ്ടും മടക്കി കുത്തി ഡാൻസ് ചെയ്യുന്ന കയദു ആണ് ഈ വീഡിയോയുടെ ഹൈലൈറ്റ് . വിദ്യാർത്ഥികൾക്കൊപ്പം ആഘോഷ പരിപ്പാടികളിൽ സിജു വിൽസണും മണികണ്ഠനും കൂടുന്നുണ്ട്. ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത് ഗോകുലം മൂവീസിന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് .

പത്തൊൻപതാം നൂറ്റാണ്ട് മലയാളത്തിലെ കയദുവിന്റെ അരങ്ങേറ്റ ചിത്രമാണ് . താരം ഈ ചിത്രത്തിലെ പ്രകടത്തിന് വേണ്ടി കളരി അഭ്യസിച്ചിരുന്നു. ചിത്രത്തിൽ കയദു അവതരിപ്പിച്ചത് നങ്ങേലി എന്ന മാറു മറയ്ക്കൽ സമര നായിക കഥാപാത്രത്തെയാണ് . കയദു ഇതിന് മുൻപ് അഭിനയിച്ചിട്ടുള്ളത് കന്നഡ, തമിഴ് ചലച്ചിത്ര രംഗത്താണ്. കയദുവിന് മലയാളത്തിൽ ലഭിച്ചത് ഒരു മികച്ച തുടക്കം തന്നെയാണ്.

Scroll to Top