അങ്ങേരു കഞ്ചാവാ വലികുന്നെ..! ജോജു ജോർജ്, ആശ ശരത്ത് ചിത്രം പീസ്..! ട്രൈലർ കാണാം..

Posted by

മലയാളത്തിലെ ശ്രദ്ധേയ നടനായ ജോജു ജോർജിനെ നായകനാക്കി നവാഗത സംവിധായകൻ സൻഫീർ കെ ഒരുക്കുന്ന ഒരു ആക്ഷേപ ഹാസ്യ ചിത്രമാണ് പീസ്. ഈ ചിത്രത്തിന്റെ രണ്ടാം ട്രൈലർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ആഗസ്റ്റ് 26 ന് ആണ് ഈ ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. ജോജുവിന്റെ വ്യത്യസ്തമായ ഒരു കഥാപാത്രം തന്നെയാണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.

കാർലോസ് എന്ന ഡെലിവറി ബോയ് ആയാണ് അദ്ദേഹം ഈ ചിത്രത്തിൽ വേഷമിടുന്നത്. നടി ആശ ശരത്താണ് ജോജുവിന്റെ നായികയായി ഈ ചിത്രത്തിൽ എത്തുന്നത്. ഇവരെ കൂടാതെ അതിഥി രവി , സിദ്ദിഖ്, രമ്യ നമ്പീശൻ , മാമുക്കോയ , അനിൽ നെടുമങ്ങാട്, ഷാലു റഹീം എന്നിവരും വേഷമിടുന്നുണ്ട്.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് , കന്നഡ , ഹിന്ദി ഭാഷകളിലും പുറത്തിറങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ജോജു ജോർജും തായപരനും ചേർന്നാണ്. സംവിധായകൻ സൻഫീർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ജുബൈർ മുഹമ്മദ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത് . ഷമീർ ഗിബ്രാൻ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് നൗഫൽ അബ്ദുള്ള ആണ് . കാർലോസ് എന്ന ഡെലിവറി ബോയുടെ ജീവിതത്തിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്.

Categories