സുഹൃത്തിൻ്റെ വിവാഹ വേദിയിൽ ഒരു അടിപൊളി ഡാൻസ് കളിച്ച് രചന നാരായണൻകുട്ടി..!

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയുന്ന മറിമായം എന്ന പരമ്പര ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെ ആരാധകർ മലയാളി പ്രേക്ഷകർ സ്വീകരിച്ചിരുന്നു. മറിമായത്തിൽ ഉണ്ടായിരുന്ന മിക്ക അഭിനേതാക്കളും ഇന്ന് സിനിമകളിൽ സജീവമാണ്. ഇതിലൂടെ പ്രേഷകർക്ക് പരിചിതമായ മുഖമാണ് രചന നാരായണകുട്ടി.

2001 മുതൽ അഭിനയ ലോകത്ത് തന്റെതായ സ്ഥാനം നേടിയെടുക്കാൻ രചനയ്ക്ക് കഴിഞ്ഞു. മലയാളികളുടെ മനസ്സിൽ കടന്നു കയറാൻ സഹായിച്ചത് ഹാസ്യ പരമ്പരയായ മറിമായമാണ്. തീർത്ഥാടനം എന്ന ചലചിത്രത്തിലൂടെയാണ് രചന ആദ്യമായി അഭിനയിക്കുന്നത്. കിട്ടിയ വേഷം വളരെ ഭംഗിയായി ചെയ്തു നൽകാൻ രചനയ്ക്ക് സാധിച്ചു. താരം വേഷമിട്ട മിക്ക സിനിമകളും ഇന്ന് ഹിറ്റ്‌ സിനിമകളുടെ കൂട്ടത്തിൽ കാണാൻ സാധിക്കുമെന്ന് എന്നതാണ് പ്രേത്യകത.

അഭിനയത്തിൽ ഉള്ളത്‌ പോലെ തന്റെ കഴിവ് തെളിയിച്ച ഒരു മേഖലയാണ് നൃത്തം. വർഷങ്ങളോളം കുച്ചിപ്പുടി അഭ്യസിച്ച രചന ഒരുപാട് സ്റ്റേജ് ഷോകളിൽ നൃത്ത പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിനപ്പുറം അനേകം പുരസ്‌കാരങ്ങളും രചന ഏറ്റുവാങ്ങിട്ടുണ്ട്. നടിയായത് കോൺസ് മറ്റ് പല അഭിനയത്രിമാരെ പോലെ സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമാണ്.

രചനയുടെ ഏറ്റവും പുതിയ വിശേഷങ്ങളാണ് ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കാറുള്ളത്. ഇഷ്ടം പോലെ ഫോള്ളോവർസുള്ള രചനയ്ക്ക് ഓൺലൈൻ മീഡിയകളിൽ നിന്ന് നല്ല പിന്തുണയാണ് എപ്പോഴും ലഭിക്കാറുള്ളത്. ഇപ്പോൾ രചനയുടെ സുഹൃത്തിന്റെ വിവാഹ വേദിയിൽ നിന്ന് നൃത്തം ചെയുന്ന വീഡിയോയാണ് തരംഗം സൃഷ്ടിക്കുന്നത്.

Scroll to Top