എൻ്റെ ആരോഗ്യത്തിനാണ്.. വേറെ ആർക്കും വേണ്ടി ചെയ്യുന്നതല്ല.. ഹെവി വർക്കൗട്ട് വീഡിയോ പങ്കുവച്ച് കനിഹ..

തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു കനിഹ. അന്യഭാക്ഷകളിൽ അനേകം സിനിമകളാണ് നടി ഇതുവരെ ചെയ്തിരിക്കുന്നത്. അതുകൊണ്ട് കേരളത്തിൽ നിന്നു മാത്രമല്ല മറ്റ് അന്യസംസ്ഥാനങ്ങളിൽ നിന്നും നിരവധി ആരാധകരാണ് കനിഹയ്ക്കുള്ളത്. എന്നാൽ കേരള ജനത കനിഹയെ എന്ന അഭിനയത്രിയെ തിരിച്ചറിയുന്നത് മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ്‌ പടമായ കേരള വർമ്മ പഴശ്ശിരാജാ എന്ന ചലചിത്രത്തിലൂടെയാണ്.

ഒരുപക്ഷേ മോളിവുഡിൽ കനിഹയുടെ തലവര മാറ്റിയത് മമ്മൂട്ടിയുടെ നായികയായി അരങേറിയ കേരള വർമ്മ പഴശ്ശിരാജ സിനിമയിലൂടെയാണ്. അതിനുശേഷം ഒരുപാട് അവസരങ്ങൾ തന്നെ തേടിയെത്തുകയായിരുന്നു. ലഭിക്കുന്ന ഓരോ വേഷത്തിൽ നൂറു ശതമാനം നീതി പുലർത്തിയാണ് കനിഹ മുന്നേറി കൊണ്ടിരുന്നത്. ജയറാമിന്റെ ഭാഗ്യദേവത, ലാലേട്ടന്റെ സ്പിരിറ്റ്‌ എന്നീ സിനിമകളിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെക്കാൻ കനിഹയ്ക്ക് കഴിഞ്ഞു.

ശാരീരിക ആരോഗ്യത്തിന്നും , മാനസിക ആരോഗ്യത്തിന്നുണ്ട് ഏറെ ശ്രെദ്ധ നൽകുന്ന നടിയാണ് കനിഹ. തന്റെ യൗവനം നിലനിർത്താൻ നടി എന്നും ശ്രെമിക്കാറുണ്ട്. അതിന്റെ ഭാഗമായി ജിമ്മിൽ പോയി വ്യായാമവും, യോഗ ചെയുന്ന വീഡിയോയും, ചിത്രങ്ങൾ എല്ലാം തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജ് വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ വർക്ഔട്ട് ചെയുന്ന വീഡിയോയാണ് മാധ്യമങ്ങളിൽ വൈറലായി നിൽക്കുന്നത്.

“ഇത് വേറെ ആർക്കും വേണ്ടി ചെയുന്നതല്ല, എന്റെ ആരോഗ്യത്തിനാണ് എന്ന കുറിപ്പോടെയാണ് കനിഹ വീഡിയോ ആരാധകരുമായി കൈമാറിയത്. ലക്ഷ കണക്ക് ആളുകളുടെ മുന്നിലേക്കാണ് വീഡിയോ എത്തിയിരിക്കുന്നത്. അതുകൊണ്ട് ലക്ഷ കണക്കിന് കാണികളെയും കനിഹയ്ക്ക് ലഭിച്ചു.

Scroll to Top