ശ്യാം സിംഗ റോയിലെ സായി പല്ലവിയുടെ വൃദ്ധ വേഷം മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവര്ത്തകർ…

Posted by

തെന്നിന്ത്യയിലൊട്ടാകെ ആവേശമുണർത്തിയ കോളേജ് ഫിലിം ആയിരുന്നു മലയാള ചിത്രം പ്രേമം. ഈ ഒരു ചിത്രത്തിലെ അഭിനയം കൊണ്ട് മലയാളികളുടെ മനം കീഴടക്കിയ നായികയാണ് സായ് പല്ലവി. നിവിന്‍ പോളി നായകനായ ചിത്രത്തിൽ മൂന്ന് പുതുമുഖനായികമാരാണ് രംഗപ്രവേശനം ചെയ്തത്. സായ് പല്ലവിയെ കൂടാതെ അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് മറ്റ് രണ്ട് നായികമാർ. സായ് പല്ലവി സൗത്ത്‌ ഇന്ത്യയിലെ ഒരു ടെലിവിഷന്‍ ഡാന്‍സ്‌ റിയാലിറ്റി ഷോയിൽ നര്‍ത്തകിയായി എത്തിയതാണ്. പിന്നീടാണ് താരം അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. 2016-ല്‍ ദുല്‍ഖര്‍ സല്‍മാൻ നായകനായി അഭിനയിച്ച കലി എന്ന ചിത്രത്തിലും സായ് പല്ലവി അഭിനയിച്ചിരുന്നു.


താരത്തിന്റെ കരിയറിൽ വഴിത്തിരിവായി മാറിയത് പ്രേമം എന്ന ചിത്രമാണ്. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു മലമ്പ്രദേശമായ കോട്ടഗിരിയില്‍ ജനിച്ച സായി പല്ലവി വളര്‍ന്നത് കോയമ്പത്തൂരിലാണ്. അഭിനയ രംഗത്തും നൃത്തരംഗത്തും ശോഭിച്ചു നിൽക്കുന്ന താരം ഒരു ഡോക്ടറാണ്. നിലവില്‍ തമിഴ്, മലയാളം, തെലുഗ് സിനിമ രംഗത്തെ നിറസാന്നിധ്യമാണ് താരം. 2017 ല്‍ ശേഖര്‍ കമ്മുല ഒരുക്കിയ ഫിഡ എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചു.

ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത് സായി പല്ലവിയുടെ ഒരു മേക്കപ്പ് വീഡിയോയാണ് . ശ്യാം സിംഗ റോയ് എന്ന ചിത്രത്തിൽ താരം വൃദ്ധയുടെ ഗെറ്റപ്പിൽ എത്തുകയും താരത്തിന്റെ ഈ ലുക്ക് ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ ഈ ഗെറ്റപ്പിനായുള്ള മേക്കപ്പ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റുമാര്‍ മണിക്കൂറുകള്‍ എടുത്താണ് സായ്‌യുടെ രൂപത്തില്‍ മാറ്റം വരുത്തിയത്.
തെലുങ്ക് സൂപ്പർസ്റ്റാർ നാനി നായകനായി എത്തുന്ന ഈ ചിത്രത്തിൽ സായി പല്ലവി, കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാരായി വേഷമിട്ടത്. ഈ ചിത്രം സംവിധാനം ചെയ്തത് രാഹുൽ സംകൃത്യൻ ആണ്.

നിഹാരിക എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഒരുങ്ങിയ ഈ ചിത്രത്തിന്റെ നിര്മ്മാണം നിർവഹിച്ചിരിക്കുന്നത് വെങ്കട്ട് ബോയ്നപ്പള്ളിയാണ്. രചന നിർവ്വഹിച്ചിരിക്കുന്നത് ജങ്ക സത്യദേവ് ആണ് . ശ്യാം സിംഗ റോയ് കാണുവാൻ ഹൈദരാബാദിലുള്ള തീയറ്ററിൽ ബുർഖ ധരിച്ചാണ് നടി സായ് പല്ലവി എത്തിയത്. ബുർഖ ധരിച്ചിരുന്നതിനാൽ പ്രേക്ഷകർക്ക് അവരുടെ പ്രിയ നായികയെ തിരിച്ചറിയുവാൻ സാധിച്ചില്ല. അതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.

Categories