ഷൂട്ടിംഗ് വൈകി..! ചിത്രങ്ങൾ പങ്കുവച്ച് സരയൂ മോഹൻ..

നായികമാരുടെ കൂട്ടത്തിൽ അധികം ശ്രെദ്ധിക്കാതെ പോയ മലയാള അഭിനയത്രിമാരിൽ ഒരാളാണ് സരയു മോഹൻ. ആദ്യ കാലങ്ങളിൽ സഹനടിയായി വേഷമായിരുന്നു സരയുവിനു ലഭിച്ചത്. ചക്കര മുത്തു, ജയറാമിന്റെ വെറുതെ ഒരു ഭാര്യ എന്നീ സിനിമകളിൽ ചെറിയ വേഷങ്ങളിലായിരുന്നു സരയു പ്രേത്യക്ഷപ്പെട്ടത്. 2006 മുതലാണ് സരയു മോഹൻ ചലചിത്ര മേഖലയിൽ സജീവമാകാൻ തുടങ്ങുന്നത്.

കപ്പൽ മുതലാളി എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായിട്ടാണ് സരയു ആദ്യമായി ബിഗ്സ്‌ക്രീനിൽ എത്തുന്നത്. താഹ സംവിധാനം ചെയ്ത കപ്പൽ മുതലാളിയിൽ നായികയുടെ വേഷം വളരെ ഭംഗിയായിട്ടാണ് സരയു അവതരിപ്പിച്ചിരിക്കുന്നത്. പിന്നീട് ചേകവർ എന്ന സിനിമയിലും പ്രധാന കഥാപാത്രമായി അരങേറാൻ ഭാഗ്യം ലഭിച്ചു. പിന്നീട് ജയറാം, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, മീര ജാസ്‌മീൻ എന്നിവർ സുഹൃത്തക്കളുടെ കഥ പറയുന്ന സിനിമയായ ഫോർ ഫ്രണ്ട്‌സിൽ നെഗറ്റീവ് കഥാപാത്രമായിരുന്നു സരയു അവതരിപ്പിച്ചിരുന്നത്.

ആനകള്ളൻ, സൂത്രക്കാരൻ, ഫാൻസി ഡ്രസ്സ്‌, റേഡിയോ, ഹൗസ്ഫുൾ, മണി ബാക്ക് പോളിസി, കർമയോദ്ധ, ഭൂമിയുടെ അവകാശികൾ തുടങ്ങി ഒട്ടേറെ ചലചിത്രങ്ങളിൽ നടിയായി അഭിനയിക്കാൻ സരയുവിനു അവസരം ലഭിച്ചു. സിനിമകൾക്ക് പുറമെ സീരിയൽ രംഗത്തും ഒരു കാലത്ത് സരയു സജീവമായിരുന്നു. ചുരുക്കം ചില പരമ്പരകളിൽ നടി പ്രേത്യക്ഷപ്പെട്ടിട്ടുണ്ട്. നിരവധി ടെലിവിഷൻ ഷോകളിൽ അവതാരികയുടെ വേഷവും സരയുവിനു കൈകാര്യം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു.

മോഡൽ കൂടിയായ സരയു അനേകം ഫോട്ടോഷൂട്ട് ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം വഴി പങ്കുവെക്കാൻ മറക്കാറില്ല. വളരെ മികച്ച പ്രതികരണങ്ങളാണ് സരയുവിന്റെ ഓരോ പോസ്റ്റുകൾക്ക് ലഭിക്കാറുള്ളത്. കഴിഞ്ഞ ദിവസം സരയു പങ്കുവെച്ച ഇൻസ്റ്റാഗ്രാം ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രെദ്ധ പിടിച്ചു പറ്റുന്നത്. ഷൂട്ടിങിന്റെ ഭാഗമായി വീട്ടിൽ നിന്നും പകർത്തിയ മനോഹരമായ ചിത്രങ്ങൾക്കാണ് ലൈക്‌സും കമെന്റ്സും ലഭിച്ചോണ്ടിരിക്കുന്നത്.

Scroll to Top