നടു റോഡിൽ ബിഗ് ബോസ് താരങ്ങൾ ഋതു മന്ത്രയും എഞ്ചൽ തോമസിൻ്റെയും കിടിലൻ ഫോട്ടോഷൂട്ട്..!

Posted by

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു ബിഗ്ബോസ് മൂന്നാം സീസന്റെ ഫലം വന്നത്. പ്രേക്ഷകർ എല്ലാവരും പ്രതീക്ഷിച്ചതു പോലെ മണികുട്ടനായിരുന്നു ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നുത്. നിരവധി അറിയപ്പെടുന്ന താരങ്ങളായിരുന്നു മത്സരാർത്ഥികളായി എത്തിയിരുന്നത്. നോബി മാർക്കോസ്, സൂര്യ, ഏഞ്ചൽ, ഋതു മന്ത്ര, മണികുട്ടൻ, പൊളി ഫിറോസ്, സജ്‌ന, റംസാൻ, ഡിമ്പൽ, സായി വിഷ്ണു, അനൂപ്, കിടിലൻ ഫിറോസ് തുടങ്ങി അനവധി മത്സരാർത്ഥികൾ ബിഗ്ബോസ് സീസൺ ത്രീയിൽ ഉണ്ടായിരുന്നു.

മലയാള സിനിമയുടെ അഭിമാനമായ മോഹനലാലാണ് അവതാരകനായി ബിഗ്ബോസ്സിൽ പ്രേത്യക്ഷപ്പെടാറുള്ളത്. അവതാകരന്റെ സ്ഥാനത്ത് നൂറു ശതമാനം നീതി പുലർത്തണം ലാലേട്ടനു സാധിച്ചിട്ടുണ്ട്. കഴിഞ്ഞ സീസൺ ഉണ്ടായ പ്രെശ്നം തന്നെയായിരുന്നു സീസൺ ത്രീയിലെ കുടുബാഗങ്ങൾക്ക് നേരിട്ടത്. ബിഗ്ബോസ് രണ്ടാം സീസൺ നൂറു ദിവസം പൂർത്തിയക്കാതെ അവസാനിപ്പിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ വിജയിനെ കണ്ടെത്താൻ രണ്ടാം ഭാഗത്ത് കഴിഞ്ഞില്ല.

എന്നാൽ മൂന്നാം സീസണിൽ അവസാനഘട്ടത്തിൽ എത്തിയപ്പോളായിരുന്നു കോവിഡ് മഹാമാരി മൂലം നിർത്തേണ്ടി വന്നത്. പിന്നീട് പ്രേഷകരുടെ വിധി നിർണയ പ്രകാരമായി വിജയിയെ കണ്ടെത്തുകയായിരുന്നു. ഒന്നാം സ്ഥാനം മണികുട്ടൻ കൊണ്ടുപോയപ്പോൾ തൊട്ടു പിന്നാലെ സായി വിഷ്ണുവും ഉണ്ടായിരുന്നു. ഓരോ മത്സരാർത്ഥികളും വളരെ മികച്ച മത്സര ബുദ്ധിയായിരുന്നു ഷോയിൽ കാഴ്ചവെച്ചത്. മോശമായ പ്രകടനം കാഴ്ചവെക്കുന്നവരെ പ്രേക്ഷകർ വോട്ടിങിലൂടെ പുറത്താക്കുകയായിരുന്നു.

എന്നാൽ അവസാനഘട്ടത്തിൽ ഋതു മന്ത്ര, റംസാൻ, കിടിലൻ ഫിറോസ്, മണിക്കുട്ടൻ, ഡിമ്പൽ, അനൂപ്, നോബി മാർക്കോസ് തുടങ്ങിവരായിരുന്നു ഉണ്ടായിരുന്നത്. സ്ത്രീകളുടെ കൂട്ടത്തിൽ ശാരീരികമായും, ബുദ്ധിപരമായും ശക്തമായ മത്സരാർത്ഥി ഋതു മന്ത്ര തന്നെയായിരുന്നു. ഡിമ്പലും ഋതുവിനെ ഒപ്പമുണ്ടായിരുന്നു. ഓരോ ടാസ്‌ക്കുകൾ വരുമ്പോൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഋതുവിനു നന്നായി അറിയാവുമായിരുന്നു. അതുകൊണ്ട് തന്നെ പ്രേക്ഷകർ ഋതുവിനെ ഒഴിവാക്കാതെ അവസാനഘട്ടം വരെ പിടിച്ചു നിർത്തി.

ചുരുക്കം ചില സിനിമകളിൽ അഭിനയിച്ച ഋതുവിനെ മലയാളികൾക്ക് സുപരിചിതമാണ്. അഭിനയത്രിക്കപ്പുറം ഗായിക കൂടിയായ ഋതുവിന്റെ ഗാനങ്ങളാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. ഒരുപാട് ഗാനങ്ങൾ ഇതിനോടകം തന്നെ ഋതു മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഋതു ഇടയ്ക്ക് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും ആരാധകർ ഇരുകൈ നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ബിഗ്ബോസ്സിലൂടെ താരം സ്വന്തമാക്കിയത് അനേകം ആരാധകരെയായിരുന്നു. ഇപ്പോൾ ബിഗ്ബോസ്സിലെ മറ്റൊരു മത്സരാർത്ഥിയായിരുന്ന ഏഞ്ചലിനോപ്പമുള്ള ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോയാണ് യൂട്യൂബിലൂടെ ജനശ്രെദ്ധ നേടുന്നത്.

ഗ്ലാമർ വേഷത്തിലെത്തിയ ഏഞ്ചലിനോടപ്പം തന്നെ ഋതുവും കിടിലൻ വേഷത്തിലാണ് പ്രേത്യക്ഷപ്പെട്ടിട്ടുള്ളത്. ഒരു മാസം മുമ്പ് ഫ്രീ ബർഡ് എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് ഇരുവരുടെയും ഫോട്ടോഷൂട്ട് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ഇപ്പോലാണ് സോഷ്യൽ മീഡിയ എങ്ങും ഹിറ്റായി മാറുന്നത്.

Categories