വിശാൽ നായകനായി എത്തുന്ന ലാത്തി.. കിടിലൻ ടീസർ കാണാം..

തമിഴിലെ ശ്രദ്ധേയ നായകനായ വിശാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാത്തി. നേരത്തെ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററുകൾ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മാത്രമല്ല അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കിയിരുന്നു. ഇവയ്ക്കെല്ലാം ശേഷം ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ചിത്രത്തിൽ ഒരു പൊലീസുകാരനായാണ് വിശാൽ വേഷമിട്ടിരിക്കുന്നത്.

അദ്ദേഹത്തിന്റെ അത്യുഗ്രൻ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൽ കാണാൻ സാധിക്കുമെന്ന സൂചനയാണ് ടീസർ നമ്മുക്ക് തരുന്നത്. ഈ ടീസറിന്റെ ഹൈലൈറ്റ് ആയി മാറിയിരിക്കുന്നത് വിശാലിന്റെ കിടിലൻ ആക്ഷൻ സീനുകൾ തന്നെയാണ് . മാത്രമല്ല മികച്ച മേക്കിങ്ങും ഈ ടീസറിന്റെ സവിശേഷതയാണ്. ലാത്തി എന്ന ഈ ചിത്രം വിശാലിന്റെ അഭിനയ ജീവിതത്തിലെ മുപ്പത്തിരണ്ടാമത്തെ ചിത്രമാണ് . നവാഗതനായ ഏ. വിനോദ് കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നായികയായി എത്തുന്നത് തെലുങ്ക്- തമിഴ് സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രശസ്ത നടി സുനൈന ആണ്.

റാണാ പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് തമിഴിലെ നായക നടന്മാരും ഉറ്റ സുഹൃത്തുക്കളുമായ രമണയും നന്ദയും ചേര്‍ന്നാണ് . ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ബാലസുബ്രഹ്മണ്യം, ബാലകൃഷ്ണ തോട്ട എന്നിവർ ചേർന്നാണ്. യുവാൻ ശങ്കർ രാജയാണ് ഈ ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് എൻ ബി ശ്രീകാന്ത് ത്തന് .

ദേശീയ അവാർഡ് ജേതാവായ പീറ്റർ ഹെയ്‌ൻ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ചിത്രിക്കരിക്കുന്നതിനിടെ വിശാലിന് പരിക്ക് പറ്റിയതും വാർത്തകളിൽ ഇടം നേടിയിരുന്നു. ഈ ചിത്രം നിർമ്മിക്കുന്ന രമണയും നന്ദയും ജനപ്രിയ പരിപാടിയായിരുന്ന സണ്‍ ടിവിയിലെ നാം ഒരുവര്‍ നിര്‍മ്മിച്ച് മിനിസ്‌ക്രീൻ വിജയം നേടിയ നിർമ്മാതാക്കളാണ് .

Scroll to Top