ദുൽഖർ സൽമാൻ നായകനായി എത്തുന്ന സീത രാമം.. കിടിലൻ ട്രൈലർ കാണാം..

മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സീത രാമം . വരുന്ന ഓഗസ്റ്റ് അഞ്ചിന് ഈ ചിത്രം ആഗോള റിലീസായി എത്തുകയാണ്. തെലുങ്കിന് പുറമേ മലയാളം, തമിഴ് ഭാഷകളിലും ഈ ചിത്രം മൊഴി മാറ്റിയെത്തുന്നുണ്ട്. ഇതുവരെ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, പ്രെമോ വീഡിയോ, ഗാനങ്ങൾ, ടീസർ എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇവയ്ക്കെല്ലാം ശേഷം ഇപ്പോഴിതി ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്.

ചിത്രത്തിൽ ദുൽഖർ സൽമാൻ ലെഫ്റ്റനെന്റ് റാം എന്ന കഥാപാത്രമായി വേഷമിടുന്നു. പട്ടാളക്കാരനായ ഈ കഥാപാത്രത്തിന്റെ പ്രണയകഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. മൃണാൾ താക്കുർ ആണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത്. പ്രണയ കഥ പറയുന്ന ഈ ചിത്രം പ്രണയത്തിന് പുറമേ അതി തീവ്ര വൈകാരിക മുഹൂർത്തങ്ങൾക്കും പ്രധാന്യം നൽകുന്നു എന്നത് ഇതിന്റെ ട്രൈലെറിൽ നിന്നും മനസ്സിലാക്കാം. തെന്നിന്ത്യൻ താര സുന്ദരി നടി രശ്‌മിക മന്ദാനയും ഈ ചിത്രത്തിൽ ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. ഹനു രാഘവപുടിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ട്രൈലെറിൽ നിന്നും ഈ ചിത്രം 1960 കളിൽ നടക്കുന്ന ഒരു പീരീഡ് ഡ്രാമയാണ് എന്ന സൂചനയും ലഭിക്കുന്നുണ്ട്.

വൈജയന്തി മൂവീസ്, സ്വപ്ന സിനിമ, എന്നിവയാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. പി എസ് വിനോദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കോട്ടഗിരി വെങ്കിടേശ്വര റാവു ആണ് ചിത്രത്തിന്റെ എഡിറ്റർ. ഇതിനോടകം സൂപ്പർ ഹിറ്റുകളായി മാറിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് വിശാൽ ചന്ദ്രശേഖർ ആണ് . പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ,ഭൂമിക ചൗള, വെണ്ണല കിഷോർ, സുമന്ത്, മുരളി ശർമ്മ, തരുൺ ഭാസ്കർ, സച്ചിൻ ഖേദകർ, വെണ്ണല കിഷോർ, സുമന്ത്, രുക്മിണി വിജയ് കുമാർ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. കീർത്തി സുരേഷിനൊപ്പം വേഷമിട്ട മഹാനടി ആണ് ദുൽഖറിന്റെ ആദ്യ തെലുങ്കു ചിത്രം .

Scroll to Top