July 23, 2022

സ്വാമിക്ക് നല്ല കഴിവാട്ടോ.. ഇങ്ങനെ ആർക്കും വാധിക്കാൻ പറ്റില്ല.. ആരാധകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മഹാവീര്യർ..!

ജൂലൈ 21 ന് ആഗോള തലത്തിൽ പ്രദർശനത്തിന് എത്തിയ പുത്തൻ ചിത്രമാണ് മഹാവീര്യർ . എബ്രിഡ് ഷൈൻ ഒരുക്കിയ ഈ ചിത്രം മികച്ച പ്രേക്ഷക പ്രതീകരണം നേടി മുന്നേറുകയാണ്. നിവിൻ പോളി – ആസിഫ് അലി എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ഈ ചിത്രത്തിന്റെ ഒരു ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. പോലീസ് സ്റ്റേഷനിലുള്ള നിവിൻ പോളിയുടെ വളരെ രസകരമായ ഒരു രംഗമാണ് ഈ ടീസറിൽ കാണാൻ സാധിക്കുന്നത്. വെറും 44 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയിൽ ഒരു ഹാസ്യ രംഗമാണ് കാണിച്ചിരിക്കുന്നത്.

മഹാവീര്യർ എന്ന ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം ട്രൈം ട്രാവലറും ഫാന്റസിയും ആണ് . ഒപ്പം ഒട്ടേറെ നർമ്മ രംഗങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ഈ ടീസറിൽ നിന്നും വ്യക്തമാണ് . മാത്രമല്ല വൈകാരിക നിമിഷങ്ങളും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിവിൻ പോളി – ആസിഫ് അലി എന്നിവരെ കൂടാതെ ഷാൻവി ശ്രീ വാസ്തവ, സിദ്ദിഖ്, ലാൽ , ലാലു അലക്സ് , സുധീർ കരമന, മേജർ രവി , മല്ലിക സുകുമാരൻ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്.

പോളി ജൂനിയർ ഫിലിംസിന്റെ ബാനറിൽ ആണ് ഈ ചിത്രം പുറത്തിറങ്ങിയത്. നിവിൻ പോളി , പി.എസ് ഷംനാസ് , എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. എം. മുകുന്ദൻ ആണ് ഈ ടൈം ട്രാവലർ ചിത്രത്തിന്റെ കഥ തയ്യാറാക്കിയത്. ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ക്യാമറമാൻ . മനോജ് ആണ് ചിത്രത്തിന്റെ എഡിറ്റർ.

സ്വാമിക്ക് നല്ല കഴിവാട്ടോ.. ഇങ്ങനെ ആർക്കും വാധിക്കാൻ പറ്റില്ല.. ആരാധകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മഹാവീര്യർ..! Read More »

പ്രേക്ഷക ശ്രദ്ധ നേടി സായി പല്ലവി ചിത്രം ഗാർഗി..! പീക്ക് സീൻ കാണാം..

ഈ അടുത്ത് റിലീസ് ചെയ്ത പുത്തൻ തമിഴ് ചിത്രമാണ് ഗാർഗി . ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നടി സായ് പല്ലവിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒരു സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. സായ് പല്ലവിയേയും നടൻ കാലി വെങ്കട്ടിനേയുമാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത് . ചിത്രത്തിൽ ഒരു സ്കൂൾ ടീച്ചറുടെ വേഷമാണ് സായ് പല്ലവിയുടേത്. വക്കീലായാണ് കാലി വെങ്കട് എത്തുന്നത്. വക്കീലിനോട് തന്റെ അച്ഛനെ രക്ഷിക്കാനായി തട്ടി കയറുന്ന സായ് പല്ലവിയെ ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

സായ് പല്ലവി അവതരിപ്പിക്കുന്ന ഗാർഗി എന്ന കഥാപാത്രം വളരെ ശക്തയായ സ്ത്രീ വേഷമാണ്. ഗാർഗിയുടെ പിതാവ് ഒരു കേസിൽ അകപ്പെടുന്നതും അതേ തുടർന്ന് ഗാർഗി അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘർഷങ്ങളും , പിതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതും എല്ലാം ആണ് ഈ ചിത്രത്തിൽ . സായ് പല്ലവിയുടെ മറ്റൊരു അത്യുജ്ജ്വല പ്രകടനം തന്നെയാണ് ഗാർഗി എന്ന ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.

കലൈമാമണി ശരവണൻ ,ജയപ്രകാശ് , ആർ.എസ് ശിവജി , പ്രതാപ് , സുധ, ലിവിങ്സ്റ്റൺ , കവിതലയ കൃഷ്ണൻ , മലയാളി നായിക ഐശ്വര്യ ലക്ഷ്മി എന്നിവരും ഈ ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്. ബ്ലാക്കി, ജീനി, മൈ ലെഫ്റ്റ് ഫൂട്ട് എന്നിവയുടെ ബാനറിൽ പുറത്തിറങ്ങിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് രവിചന്ദ്രൻ രാമചന്ദ്രൻ , തോമസ് ജോർജ്ജ്, ഐശ്വര്യ ലക്ഷ്മി, വി ഗൗതം രാമചന്ദ്രൻ എന്നിവർ ചേർന്നാണ്. നടി ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ നിർമ്മാണ സംരംഭമാണ് ഗാർഗി എന്ന ഈ ചിത്രം. 2D എന്റർടൈൻമെന്റ് ആണ് തമിഴിൽ ഈ ചിത്രം വിതരണം ചെയ്യുന്നത് . കാർത്തിക്ക് നേത ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നത്. സംഗീതം നൽകിയത് ഗോവിന്ദ് വസന്ത ആണ്. ശ്രേയന്തി, പ്രേം കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകർ . എഡിറ്റർ ഷഫീഖ് മുഹമ്മദ് അലി ആണ്.

പ്രേക്ഷക ശ്രദ്ധ നേടി സായി പല്ലവി ചിത്രം ഗാർഗി..! പീക്ക് സീൻ കാണാം.. Read More »

കഥ ഏതായാലും നിധി ഒരു സത്യമാണ്.. പ്രേക്ഷക ശ്രദ്ധ നേടി “സൈമൺ ഡാനിയേൽ” ട്രൈലർ കാണാം..

അടുത്ത മാസം പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന മലയാള ചിത്രങ്ങളിലൊന്നാണ് സൈമൺ ഡാനിയേൽ. ഇന്നലെ ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്യുകയും പ്രേക്ഷകർക്കിടയിൽ വളരെ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. ഒരു പക്കാ ത്രില്ലറായാണ് സംവിധായകൻ സാജൻ ആന്റണി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ട്രൈലെറിൽ നിന്നും ചിത്രത്തിന്റെ ഇതിവൃത്തം മനസ്സിലാക്കാം. കാടിന് നടുക്കുള്ള ഒരു ബംഗ്ലാവ്, ആ ബംഗ്ലാവിനെ കുറിച്ച് ഏറെ കാലമായി പ്രചരിക്കുന്ന കഥകളും അതിന്റെ ഭാഗമായി അവിടേക്ക് നിധി തേടിയിറങ്ങുന്ന ഒരു കൂട്ടം ആളുകൾ .

ഈ കഥാപാത്രങ്ങൾ അവിടെ നേരിടുന്ന സംഭവങ്ങളും അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് പത്തൊൻപതിന് പ്രദർശനത്തിന് എത്തുന്ന ഈ ചിത്രത്തിൽ വിനീത് കുമാർ, ദിവ്യ പിള്ള എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ ഈ ട്രെയ്‌ലർ റിലീസ് ചെയ്തിരിക്കുന്നത് ജോയിൻ ദി ഹണ്ട് എന്ന ടാഗ് ലൈനോട് കൂടിയാണ്. മൈഗ്രെസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് രാകേഷ് കുര്യാക്കോസ് ആണ് .

നിർമ്മാതാവ് രാകേഷ് കുര്യാക്കോസ് ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സാജൻ ആന്റണി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ . വരുൺ കൃഷ്‌ണ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ദീപു ജോസഫാണ്. നേരത്തെ തന്നെ പുറത്തിറങ്ങിയ ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിലെ ഗാനവും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

വിനീത് കുമാർ, ദിവ്യ പിള്ള എന്നിവരോടൊപ്പം വിജീഷ് വിജയൻ, ശ്രീരാമൻ, സുനിൽ സുഗത എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുണ്ട്. ഒരു മിസ്റ്ററി ത്രില്ലർ ചിത്രമായ സൈമൺ ഡാനിയേലിന്റെ കലാസംവിധാനം നിർവഹിച്ചത് ഇന്ദുലാൽ കാവീടാണ്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ റോബിൻ ടോമാണ് ഒരുക്കിയത്. നടനും സംവിധായകനുമായ വിനീത് കുമാർ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നായക വേഷം ചെയ്യുന്ന ചിത്രം കൂടിയാണ് .

കഥ ഏതായാലും നിധി ഒരു സത്യമാണ്.. പ്രേക്ഷക ശ്രദ്ധ നേടി “സൈമൺ ഡാനിയേൽ” ട്രൈലർ കാണാം.. Read More »

ഇതിൻ്റെ പിന്നിൽ നിൻ്റെ അപ്പൻ ആണെന്ന് ഉറപുള്ള ദിവസം പറ..! ശ്രദ്ധ നേടി “പാപ്പൻ” ട്രൈലർ..

ജൂലൈ 29 ന് റിലീസിന് ഒരുങ്ങുന്ന ആക്ഷൻ ഹീറോ സുരേഷ് ഗോപി ചിത്രമാണ് പാപ്പൻ. ജോഷിയുടെ സംവിധാന മികവിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഗ്രാൻഡ് ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ഒരു അത്യുഗ്രൻ ട്രൈലർ തന്നെയാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. ചുരുളഴിയാത്ത കൊലപാതകങ്ങളും അതേ തുടർന്നുള്ള അന്വേഷണവും എല്ലാം ആണ് ഈ ക്രൈം ത്രില്ലർ ഡ്രാമ ചിത്രത്തിന്റെ ട്രൈലറിൽ കാണാൻ സാധിക്കുന്നത്.

ചിത്രത്തിൽ എബ്രഹാം മാത്യു മാത്തൻ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് സുരേഷ് ഗോപി വേഷമിടുന്നത്. ഈ ചിത്രത്തിൽ സുരേഷ് ഗോപിയുടെ ഒരു വമ്പൻ തിരിച്ചു വരവ് തന്നെയാണ് കാണാൻ സാധിക്കും എന്നത് ട്രൈലറിൽ നിന്ന് വ്യക്തമാണ്.

ജോഷി – സുരേഷ് ഗോപി കൂട്ടുക്കെട്ടിൽ ഏറെ നാളുകൾക്ക് ശേഷം പുറത്തിറങ്ങുന്ന ഈ ചിത്രം ഒരു വമ്പൻ ഹിറ്റായി മാറും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഗോകുൽ സുരേഷും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അച്ഛനും മകനും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. ആർ.ജെ ഷാൻ രചന നിർവഹിക്കുന്ന ഈ ചിത്രത്തിൽ വിജയരാഘവൻ , നീത പിള്ള , നൈല ഉഷ, കനിഹ, ആശ ശരത്ത്, ചന്ദുനാഥ് , ടിനി ടോം, ഷമ്മി തിലകൻ , ജനാർദ്ദനൻ , രാഹുൽ മാധവ് , മാല പാർവതി, ശ്രീജിത്ത് രവി എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഈ ചിത്രം നിർമ്മിക്കുന്നത് ശ്രീ ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചാപ്പിളളി , റാഫി മധീര എന്നിവർ ചേർന്നാണ് . ജേക്സ് ബിജോയ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. ഛായാഗ്രാഹകൻ അജയ് ഡേവിഡ് കച്ചാപ്പിള്ളി ആണ്. ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ശ്യാം ശശിധരൻ ആണ്.

ഇതിൻ്റെ പിന്നിൽ നിൻ്റെ അപ്പൻ ആണെന്ന് ഉറപുള്ള ദിവസം പറ..! ശ്രദ്ധ നേടി “പാപ്പൻ” ട്രൈലർ.. Read More »

Scroll to Top