സ്വാമിക്ക് നല്ല കഴിവാട്ടോ.. ഇങ്ങനെ ആർക്കും വാധിക്കാൻ പറ്റില്ല.. ആരാധകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മഹാവീര്യർ..!

ജൂലൈ 21 ന് ആഗോള തലത്തിൽ പ്രദർശനത്തിന് എത്തിയ പുത്തൻ ചിത്രമാണ് മഹാവീര്യർ . എബ്രിഡ് ഷൈൻ ഒരുക്കിയ ഈ ചിത്രം മികച്ച പ്രേക്ഷക പ്രതീകരണം നേടി മുന്നേറുകയാണ്. നിവിൻ പോളി – ആസിഫ് അലി എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ഈ ചിത്രത്തിന്റെ ഒരു ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. പോലീസ് സ്റ്റേഷനിലുള്ള നിവിൻ പോളിയുടെ വളരെ രസകരമായ ഒരു രംഗമാണ് ഈ ടീസറിൽ കാണാൻ സാധിക്കുന്നത്. വെറും 44 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയിൽ ഒരു ഹാസ്യ രംഗമാണ് കാണിച്ചിരിക്കുന്നത്.

മഹാവീര്യർ എന്ന ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം ട്രൈം ട്രാവലറും ഫാന്റസിയും ആണ് . ഒപ്പം ഒട്ടേറെ നർമ്മ രംഗങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ഈ ടീസറിൽ നിന്നും വ്യക്തമാണ് . മാത്രമല്ല വൈകാരിക നിമിഷങ്ങളും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിവിൻ പോളി – ആസിഫ് അലി എന്നിവരെ കൂടാതെ ഷാൻവി ശ്രീ വാസ്തവ, സിദ്ദിഖ്, ലാൽ , ലാലു അലക്സ് , സുധീർ കരമന, മേജർ രവി , മല്ലിക സുകുമാരൻ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്.

പോളി ജൂനിയർ ഫിലിംസിന്റെ ബാനറിൽ ആണ് ഈ ചിത്രം പുറത്തിറങ്ങിയത്. നിവിൻ പോളി , പി.എസ് ഷംനാസ് , എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. എം. മുകുന്ദൻ ആണ് ഈ ടൈം ട്രാവലർ ചിത്രത്തിന്റെ കഥ തയ്യാറാക്കിയത്. ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ക്യാമറമാൻ . മനോജ് ആണ് ചിത്രത്തിന്റെ എഡിറ്റർ.

Scroll to Top