കഥ ഏതായാലും നിധി ഒരു സത്യമാണ്.. പ്രേക്ഷക ശ്രദ്ധ നേടി “സൈമൺ ഡാനിയേൽ” ട്രൈലർ കാണാം..

അടുത്ത മാസം പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന മലയാള ചിത്രങ്ങളിലൊന്നാണ് സൈമൺ ഡാനിയേൽ. ഇന്നലെ ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്യുകയും പ്രേക്ഷകർക്കിടയിൽ വളരെ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. ഒരു പക്കാ ത്രില്ലറായാണ് സംവിധായകൻ സാജൻ ആന്റണി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ട്രൈലെറിൽ നിന്നും ചിത്രത്തിന്റെ ഇതിവൃത്തം മനസ്സിലാക്കാം. കാടിന് നടുക്കുള്ള ഒരു ബംഗ്ലാവ്, ആ ബംഗ്ലാവിനെ കുറിച്ച് ഏറെ കാലമായി പ്രചരിക്കുന്ന കഥകളും അതിന്റെ ഭാഗമായി അവിടേക്ക് നിധി തേടിയിറങ്ങുന്ന ഒരു കൂട്ടം ആളുകൾ .

ഈ കഥാപാത്രങ്ങൾ അവിടെ നേരിടുന്ന സംഭവങ്ങളും അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് പത്തൊൻപതിന് പ്രദർശനത്തിന് എത്തുന്ന ഈ ചിത്രത്തിൽ വിനീത് കുമാർ, ദിവ്യ പിള്ള എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ ഈ ട്രെയ്‌ലർ റിലീസ് ചെയ്തിരിക്കുന്നത് ജോയിൻ ദി ഹണ്ട് എന്ന ടാഗ് ലൈനോട് കൂടിയാണ്. മൈഗ്രെസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് രാകേഷ് കുര്യാക്കോസ് ആണ് .

നിർമ്മാതാവ് രാകേഷ് കുര്യാക്കോസ് ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സാജൻ ആന്റണി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ . വരുൺ കൃഷ്‌ണ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ദീപു ജോസഫാണ്. നേരത്തെ തന്നെ പുറത്തിറങ്ങിയ ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിലെ ഗാനവും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

വിനീത് കുമാർ, ദിവ്യ പിള്ള എന്നിവരോടൊപ്പം വിജീഷ് വിജയൻ, ശ്രീരാമൻ, സുനിൽ സുഗത എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുണ്ട്. ഒരു മിസ്റ്ററി ത്രില്ലർ ചിത്രമായ സൈമൺ ഡാനിയേലിന്റെ കലാസംവിധാനം നിർവഹിച്ചത് ഇന്ദുലാൽ കാവീടാണ്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ റോബിൻ ടോമാണ് ഒരുക്കിയത്. നടനും സംവിധായകനുമായ വിനീത് കുമാർ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നായക വേഷം ചെയ്യുന്ന ചിത്രം കൂടിയാണ് .

Scroll to Top