July 27, 2022

ബാഹുബലിയെ വെല്ലാൻ “ബിംമ്പിസാര” എത്തുന്നു.. റിലീസ് ട്രൈലർ കാണാം..

ആഗസ്റ്റ് 5 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന ഒരു ടൈം ട്രാവലർ ഫാന്റസി ആക്ഷൻ ചിത്രമാണ് ബിംബിസാര . വസിഷ്ഠ് സംവിധാനം ചെയ്ത് നന്ദമുറി കല്യാൺ റാം നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ റിലീസ് ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. റിലീസ് ചെയ്ത മണിക്കൂറുകൾ തികയും മുൻപേ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ബിംബിസാരയുടെ ട്രൈലർ വീഡിയോ സ്വന്തമാക്കിയിരിക്കുന്നത്. ബിംബിസാര എന്നത് ബിസി അഞ്ചാം നൂറ്റാണ്ടിൽ മഗധ ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു .

ചിത്രത്തിൽ നന്ദമുറി കല്യാൺ റാം ആണ് ബിംബിസാര എന്ന രാജാവിന്റെ കഥാപാത്രം അവതരിപ്പിക്കുന്നത് . ഈ ടൈം ട്രാവലർ ചിത്രം രണ്ട് കാലഘട്ടത്തെ കഥകൾ പറയുന്നുണ്ട്. ഒരു ഭാഗം ദുഷ്ടനും ക്രൂരനുമായ ഒരു രാജാവിനെയും മറു കഥയിൽ ശക്തനായ ഒരു യുവാവിനെ കാണിക്കുന്നു. ഇപ്പോൾ പുറത്തിറങ്ങിയ ട്രൈലറിലും നന്ദമുറി കല്യാൺ റാമിന്റെ ഈ രണ്ട് വേഷങ്ങളും കാണാൻ സാധിക്കും.

മലയാളി താരം സംയുക്ത മേനോൻ , കാതറിൻ തെരേസ , വാരിന ഹുസൈൻ, വെന്നല്ല കിഷോർ, ശ്രീനിവാസ റെഡ്ഢി , ബ്രഹ്മാജി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്. ഹരി കൃഷ്ണ കെ നിർമ്മിക്കുന്ന ഈ ചിത്രം എൻ ടി ആർ പ്രെഡക്ഷൻസിന്റെ ബാനറിൽ ആണ് ഒരുങ്ങുന്നത്. വാസുദേവ് സംഭാഷണങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന്റെ രചന നിർവഹിച്ചത് സംവിധായകൻ വസിഷ്ഠ് തന്നെയാണ്. ചിത്രത്തിന്റെ സംഗീത സംവിധായകൻ എം.എം കീരവാണി ആണ്. വെങ്കട്, റാം കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത്. ചിത്രത്തിന്റെ ഛായഗ്രാഹകൻ ഛോട്ട കെ നായിഡു ആണ് . തമ്മി രാജു ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് .

ബാഹുബലിയെ വെല്ലാൻ “ബിംമ്പിസാര” എത്തുന്നു.. റിലീസ് ട്രൈലർ കാണാം.. Read More »

ഫഹദിൻ്റെ ഗംഭീര അഭിനയത്തിൽ ശ്രദ്ധ നേടിയ മലയൻ കുഞ്ഞ്.. വീഡിയോ കാണാം..

ജൂലൈ 22 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ഫഹദ് ഫാസിൽ ചിത്രമാണ് മലയൻ കുഞ്ഞ് . അതിജീവനത്തിന്റെ കഥ പറയുന്ന ഈ ചിത്രം മികച്ച വിജയം കാഴ്ചവച്ച് തിയറ്ററുകളിൽ മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തെ തുടർന്ന് ചിത്രത്തിലെ ഒരു വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്. 30 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയിൽ നടൻ ഫഹദ് ഫാസിലിനെയാണ് കാണാൻ സാധിക്കുന്നത്. ചിത്രത്തിലെ ഫഹദിന്റെ സ്വഭാവത്തെ വെളിപ്പെടുത്തുന്ന ഒരു വീഡിയോ ആണിത്.

ഒരു സർവൈവൽ ത്രില്ലറായ ഈ ചിത്രം ഒരു യഥാർത്ഥ സംഭവത്തെ ആസ്പതമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ഹൈറേഞ്ചുകളിൽ സംഭവിച്ച മണ്ണിടിച്ചലും അതിന്റെ പ്രത്യാഘാതങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം . തിരിച്ചറിവിന്റെ ചിത്രം എന്നാണ് പ്രേക്ഷകർ ഇതിനെ വിശേഷിപ്പിച്ചിക്കുന്നത് . നടൻ ഫഹദ് ഫാസിലിന്റെ മറ്റൊരു മികച്ച വേഷമാണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ഈ ചിത്രത്തിന്റെ മേക്കിങ് വീഡിയോ , ട്രൈലർ എന്നിവയെല്ലാം വളരെയധികം ശ്രദ്ധ നേടിയിരുന്നു.

നവാഗതനായ സജിമോൻ പ്രഭാകർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മഹേഷ് നാരായണൻ ആണ് . പ്രശസ്ത നിർമ്മാതാവുമായ ഫാസിൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത് . സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത . ഫഹദിനൊപ്പം രജീഷ വിജയൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ദീപക് പറമ്പോൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് . അർജുൻ ബെൻ ആണ് എഡിറ്റർ .

ഫഹദിൻ്റെ ഗംഭീര അഭിനയത്തിൽ ശ്രദ്ധ നേടിയ മലയൻ കുഞ്ഞ്.. വീഡിയോ കാണാം.. Read More »

സോഷ്യൽ മീഡിയയിൽ തരംഗമായ കുഞ്ചാക്കോ ബോബൻ്റെ ഡാൻസ്.. വീഡിയോ സോങ്ങ് കാണാം..

മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ എന്ന് വിശേഷിപ്പിക്കുന്ന നടൻ കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ഒരുക്കുന്ന പുത്തൻ ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. തന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ ഒരു ലുക്കിൽ ചാക്കോച്ചൻ എത്തുന്ന ഈ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തത് ഈ അടുത്താണ്. മമ്മൂട്ടിയെ നായകനാക്കി ഭരതന്റെ സംവിധാന മികവിൽ 1985ല്‍ പുറത്തുവന്ന കാതോട് കാതോരം എന്ന ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന ഗാനത്തിന്റെ പുനരാവിഷ്‌ക്കാരമാണ് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ ഈ പുത്തൻ ഗാനം .

സോഷ്യൽ മീഡിയ പേജിലൂടെ ഈ ഗാനം റിലീസ് ചെയ്തത് മെഗാ സ്റ്റാർ മമ്മൂട്ടിയാണ് . പുറത്തിറങ്ങി നിമിഷങ്ങൾകകം ഈ ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്. ഈ ഗാന രംഗത്തിൽ നടൻ ചാക്കോച്ചൻ കാഴ്ചവയ്ക്കുന്ന ഡാൻസ് ആണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ പ്രത്യക്ഷപ്പെടുന്നത് മുൻപെങ്ങും പ്രേക്ഷകർ കാണാത്ത രൂപത്തിലും ഭാവത്തിലും ആണ്. രൂപം പോലെ തന്നെ ഈ ഗാനത്തിൽ അദ്ദേഹം കാഴ്ചവയ്ക്കുന്ന നൃത്ത ചുവടുകൾക്കും ഏറെ പ്രത്യേകതകൾ ഉണ്ട്.

ഏതായാലും ഇരുകയ്യും നീട്ടി പ്രേക്ഷകർ ഈ വീഡിയോ സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോൾ ഇതാ ട്രെൻഡിംഗ് ആയ ഈ ഗാനത്തിന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ കുറിച്ച വാക്കുകളും സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. മുപ്പത്തിയേഴു വർഷം മുൻപ് ഈ ഗാനത്തിന് ഈണം നൽകിയത് ഔസേപ്പച്ചൻ ആണ്.

“ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു. ഞാൻ വയലിൻ വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത 37 വർഷം മുന്നേ ഉള്ള ഈ ഗാനം ഇന്നും ട്രെൻഡിങ് ആയതിൽ സന്തോഷം . കീബോർഡ് എ .ആർ.റഹ്മാൻ, ഗിറ്റാർ ജോൺ ആന്റണി, ഡ്രംസ് ശിവമണി എന്നിവർ ആയിരുന്നു അന്ന് ഓർക്കസ്ട്രയിൽ ഒപ്പം ഉണ്ടായിരുന്നത് . അത് ഓർമപ്പെടുത്തുന്ന രീതിയിൽ പുനർ സൃഷ്ടിച്ച ഓർക്കസ്‌ട്രേഷനൊപ്പം ഹൃദയത്തിൽ തൊടുന്ന ആബിജു നാരായണന്റെ ആലാപനവും ഒത്തുചേർന്നപ്പോൾ ഗംഭീരമായി”. തന്റെ ഫേസ്ബുക് പേജിൽ ഔസേപ്പച്ചൻ കുറിച്ചത് ഇങ്ങനെയായിരുന്നു.


ഒ.എന്‍.വി കുറുപ്പ് രചന നിർവഹിച്ച് ഔസേപ്പച്ചന്‍ സംഗീതം പകർന്ന ഈ ഗാനം ആദ്യം ആലപിച്ചത് ഗാന ഗന്ധർവ്വൻ യേശുദാസ് ആണ്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിൽ കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. രതീഷ് പൊതുവാൾ ഒരുക്കിയ മികച്ച ചിത്രങ്ങളായ ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ സിനിമകൾക്കു ശേഷം അദ്ദേഹം ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സന്തോഷ് ടി കുരുവിള, കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്നാണ്.

സോഷ്യൽ മീഡിയയിൽ തരംഗമായ കുഞ്ചാക്കോ ബോബൻ്റെ ഡാൻസ്.. വീഡിയോ സോങ്ങ് കാണാം.. Read More »

ദുൽഖർ സൽമാൻ നായകനായി എത്തുന്ന സീത രാമം.. കിടിലൻ ട്രൈലർ കാണാം..

മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സീത രാമം . വരുന്ന ഓഗസ്റ്റ് അഞ്ചിന് ഈ ചിത്രം ആഗോള റിലീസായി എത്തുകയാണ്. തെലുങ്കിന് പുറമേ മലയാളം, തമിഴ് ഭാഷകളിലും ഈ ചിത്രം മൊഴി മാറ്റിയെത്തുന്നുണ്ട്. ഇതുവരെ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, പ്രെമോ വീഡിയോ, ഗാനങ്ങൾ, ടീസർ എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇവയ്ക്കെല്ലാം ശേഷം ഇപ്പോഴിതി ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്.

ചിത്രത്തിൽ ദുൽഖർ സൽമാൻ ലെഫ്റ്റനെന്റ് റാം എന്ന കഥാപാത്രമായി വേഷമിടുന്നു. പട്ടാളക്കാരനായ ഈ കഥാപാത്രത്തിന്റെ പ്രണയകഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. മൃണാൾ താക്കുർ ആണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത്. പ്രണയ കഥ പറയുന്ന ഈ ചിത്രം പ്രണയത്തിന് പുറമേ അതി തീവ്ര വൈകാരിക മുഹൂർത്തങ്ങൾക്കും പ്രധാന്യം നൽകുന്നു എന്നത് ഇതിന്റെ ട്രൈലെറിൽ നിന്നും മനസ്സിലാക്കാം. തെന്നിന്ത്യൻ താര സുന്ദരി നടി രശ്‌മിക മന്ദാനയും ഈ ചിത്രത്തിൽ ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. ഹനു രാഘവപുടിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ട്രൈലെറിൽ നിന്നും ഈ ചിത്രം 1960 കളിൽ നടക്കുന്ന ഒരു പീരീഡ് ഡ്രാമയാണ് എന്ന സൂചനയും ലഭിക്കുന്നുണ്ട്.

വൈജയന്തി മൂവീസ്, സ്വപ്ന സിനിമ, എന്നിവയാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. പി എസ് വിനോദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കോട്ടഗിരി വെങ്കിടേശ്വര റാവു ആണ് ചിത്രത്തിന്റെ എഡിറ്റർ. ഇതിനോടകം സൂപ്പർ ഹിറ്റുകളായി മാറിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് വിശാൽ ചന്ദ്രശേഖർ ആണ് . പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ,ഭൂമിക ചൗള, വെണ്ണല കിഷോർ, സുമന്ത്, മുരളി ശർമ്മ, തരുൺ ഭാസ്കർ, സച്ചിൻ ഖേദകർ, വെണ്ണല കിഷോർ, സുമന്ത്, രുക്മിണി വിജയ് കുമാർ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. കീർത്തി സുരേഷിനൊപ്പം വേഷമിട്ട മഹാനടി ആണ് ദുൽഖറിന്റെ ആദ്യ തെലുങ്കു ചിത്രം .

ദുൽഖർ സൽമാൻ നായകനായി എത്തുന്ന സീത രാമം.. കിടിലൻ ട്രൈലർ കാണാം.. Read More »

Scroll to Top