ഫഹദിൻ്റെ ഗംഭീര അഭിനയത്തിൽ ശ്രദ്ധ നേടിയ മലയൻ കുഞ്ഞ്.. വീഡിയോ കാണാം..

Posted by

ജൂലൈ 22 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ഫഹദ് ഫാസിൽ ചിത്രമാണ് മലയൻ കുഞ്ഞ് . അതിജീവനത്തിന്റെ കഥ പറയുന്ന ഈ ചിത്രം മികച്ച വിജയം കാഴ്ചവച്ച് തിയറ്ററുകളിൽ മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തെ തുടർന്ന് ചിത്രത്തിലെ ഒരു വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്. 30 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയിൽ നടൻ ഫഹദ് ഫാസിലിനെയാണ് കാണാൻ സാധിക്കുന്നത്. ചിത്രത്തിലെ ഫഹദിന്റെ സ്വഭാവത്തെ വെളിപ്പെടുത്തുന്ന ഒരു വീഡിയോ ആണിത്.

ഒരു സർവൈവൽ ത്രില്ലറായ ഈ ചിത്രം ഒരു യഥാർത്ഥ സംഭവത്തെ ആസ്പതമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ഹൈറേഞ്ചുകളിൽ സംഭവിച്ച മണ്ണിടിച്ചലും അതിന്റെ പ്രത്യാഘാതങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം . തിരിച്ചറിവിന്റെ ചിത്രം എന്നാണ് പ്രേക്ഷകർ ഇതിനെ വിശേഷിപ്പിച്ചിക്കുന്നത് . നടൻ ഫഹദ് ഫാസിലിന്റെ മറ്റൊരു മികച്ച വേഷമാണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ഈ ചിത്രത്തിന്റെ മേക്കിങ് വീഡിയോ , ട്രൈലർ എന്നിവയെല്ലാം വളരെയധികം ശ്രദ്ധ നേടിയിരുന്നു.

നവാഗതനായ സജിമോൻ പ്രഭാകർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മഹേഷ് നാരായണൻ ആണ് . പ്രശസ്ത നിർമ്മാതാവുമായ ഫാസിൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത് . സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത . ഫഹദിനൊപ്പം രജീഷ വിജയൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ദീപക് പറമ്പോൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് . അർജുൻ ബെൻ ആണ് എഡിറ്റർ .

Categories