August 17, 2022

തിയേറ്റർ പൊളിച്ചടുക്കിയ തല്ലുമാലയിലെ “തുപാതു” വീഡിയോ സോങ്ങ്.. കാണാം..

തിയറ്ററുകളിൽ വമ്പൻ കുതിപ്പാണ് തല്ലുമാല എന്ന ചിത്രം കാഴ്ച വച്ചു കൊണ്ടിരിക്കുന്നത് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ഈ ചിത്രം ഓഗസ്റ്റ് 12 ന് ആഗോള തലത്തിൽ പ്രദർശനത്തിന് എത്തിയത്. മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസ് ആണ് ചിത്രത്തിൽ നായകനായി എത്തിയിരിക്കുന്നത്. രണ്ടാം ദിനം തന്നെ 15 കോടിയിലേറെ കളക്ഷൻ സ്വന്തമാക്കി ഒരു കോമഡി ആക്ഷൻ ചിത്രമാണ് തല്ലുമാല . ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. തുപ്പാത്തു എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് .

വ്യത്യസ്തമായ ഒരു ശൈലി തന്നെയാണ് ഈ ഗാനം പരീക്ഷിച്ചിരിക്കുന്നത് . ലെറിക്ക്സും ഗാനാലാപനവും മൊത്തത്തിൽ പ്രേക്ഷകനെ ഒന്ന് ഞെട്ടിച്ചേക്കാം. കല്യാണിയും ടൊവിനേയും ആണ് ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. മു. രി രചന നിർവഹിച്ച ഈ ഗാനത്തിന് ഈണം നൽകിയത് വിഷ്ണു വിജയ് ആണ് . ടൊവിനോ തോമസ്, വിഷ്ണു വിജയ് , ശക്തി ശ്രീ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ , ലുഖ്മാൻ അവറാൻ , ഷറഫുദ്ദീൻ , ചെമ്പൻ വിനോദ്, വിനീത് കുമാർ , ജോണി ആന്റണി, ബിനു പപ്പു , അസിം ജമാൽ , അദ്രി ജോ, സ്വാതി ദാസ് പ്രഭു, തൻവി റാം എന്നിവരും വേഷമിടുന്നുണ്ട്. ആഷിഖ് ഉസ്മാൻ ആണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ്. മുഹ്സിൻ പരാരി ആണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് . ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ക്യാമറമാൻ . നിഷാദ് യൂസഫ് ആണ് എഡിറ്റിംഗ് ചെയ്തിരിക്കുന്നത്.

തിയേറ്റർ പൊളിച്ചടുക്കിയ തല്ലുമാലയിലെ “തുപാതു” വീഡിയോ സോങ്ങ്.. കാണാം.. Read More »

ഗംഭീര സെറ്റിലും ആക്ഷൻ രംഗങ്ങളിലും ശ്രദ്ധ നേടി ബ്രാഹ്മാണ്ഡ ചിത്രം ” പത്തൊൻപതാം നൂറ്റാണ്ട് ” മേക്കിംഗ് വീഡിയോ കാണാം..

മലയാളി പ്രേക്ഷകരുടെ പ്രിയ സംവിധായകരിൽ ഒരാളായ വിനയന്റെ സംവിധാന മികവിൽ ഒരുക്കുന്ന ബ്രാഹ്മാണ്ഡ ചിത്രം ” പത്തൊൻപതാം നൂറ്റാണ്ട് ” പ്രേക്ഷകർക്ക് മുന്നിലെത്താൻ ഒരുങ്ങുകയാണ്. ഈ വരുന്ന സെപ്റ്റംബർ എട്ട് ഓണത്തിനാണ് ഈ ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. മലയാളത്തിന്റെ യുവ താരം സിജു വിൽസൺ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി പതിപ്പുകളും പുറത്തിറങ്ങും. കിടിലൻ ആക്ഷൻ രംഗങ്ങൾ കൊണ്ട് പ്രേക്ഷകർക്ക് അതി ഗംഭീര ദൃശ്യ വിരുന്ന് ആണ് ഈ ചരിത്ര സിനിമ ഒരുക്കുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു.

ഇവയ്ക്ക് പുറമേ ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻസ് വീഡിയോ കൂടി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുയാണ്. ഈ ചിത്രമൊരുക്കിയത് എത്ര വലിയ കാൻവാസിലാണ് എന്നത് ഈ മേക്കിങ് വീഡിയോ കാണുന്ന ഓരോ പ്രേക്ഷകർക്കും മനസ്സിലാകും. അൻപതിലധികം പ്രധാന താരങ്ങൾ, അൻപതിനായിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകൾ അങ്ങനെ ഒരു വമ്പൻ താര നിര തന്നെയാണ് ഈ ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്.

അഞ്ഞൂറിലധികം ആളുകളാണ് ഇതിന്റെ സെറ്റ് വർക്കുകൾ പിന്നിൽ പ്രവർത്തിചിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ഒരുക്കിയ ബ്രഹ്മാണ്ഡ സെറ്റുകളും അത്യുഗ്രൻ ആക്ഷൻ രംഗങ്ങളും, അതി ഗംഭീര ഗാനങ്ങളും പ്രേക്ഷക മനം കീഴടക്കും. ഇപ്പോൾ വന്ന വീഡിയോയും അത് തണയാണ് പറയുന്നത്. തുറമുഖവും പായ്ക്കപ്പലുകളും സ്വന്തമായുണ്ടായിരുന്ന, ഒരു കൂട്ടം ആളുകൾ പുഴുക്കളെ പോലെ കാണുന്ന അവർണ്ണ ജനതയെ കൈപ്പിടിച്ച് ഉയർത്തെഴുന്നേൽപ്പിക്കാൻ പരിശ്രമിച്ച , ശ്രീനാരായണ ഗുരുവിന് മുമ്പ് തന്നെ അവർണർക്ക് വേണ്ടി ക്ഷേത്രം എന്ന ആശയം സഫലമാക്കാൻ ഇറങ്ങി തിരിച്ച നാവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജീവിതമാണ് ഈ ബ്രഹ്മാണ്ഡ ചിത്രം പറയുന്നത്.

ശ്രീ ഗോകുലം മൂവീസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാതാവ് ശ്രീ ഗോകുലം ഗോപാലൻ ആണ്. സിജുവിനെ കൂടാതെ ഈ ചിത്രത്തിൽ ദീപ്തി സതി, പൂനം ബജ്വ, ഇന്ദ്രൻസ്, അനൂപ് മേനോൻ, സുരേഷ് കൃഷ്ണ, ചെമ്പൻ വിനോദ്, സുദേവ് നായർ,സെന്തിൽ കൃഷ്ണ, സുധീർ കരമന, ടിനി ടോം, വിഷ്ണു വിനയ്, നിർമ്മാതാവ് ആയ ഗോകുലം ഗോപാലൻ എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്.

ഗംഭീര സെറ്റിലും ആക്ഷൻ രംഗങ്ങളിലും ശ്രദ്ധ നേടി ബ്രാഹ്മാണ്ഡ ചിത്രം ” പത്തൊൻപതാം നൂറ്റാണ്ട് ” മേക്കിംഗ് വീഡിയോ കാണാം.. Read More »

തിയേറ്ററിൽ വൻ വിജയമായി തീർന്ന പാപ്പൻ..! വീഡിയോ സോങ്ങ് കാണാം..

മലയാളത്തിലെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തിയ പുത്തൻ ചിത്രമാണ് പാപ്പൻ . ഇപ്പോഴും തിയറ്ററുകളിൽ ഗംഭീര വിജയം കരസ്ഥമാക്കി മുന്നേറുകയാണ് ചിത്രം. ജോഷിയുടെ സംവിധാന മികവിൽ പുറത്തിറങ്ങിയ ഈ ചിത്രം കേരളത്തിന് പുറത്തും മികച്ച വിജയം നേടി. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. മായാമഞ്ഞിൻ എന്ന വരികളോടെ തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് സൈന മ്യൂസിക് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത് .

സുരേഷ് ഗോപിയും നടി നൈല ഉഷയും തമ്മിലുള്ള പ്രണയ രംഗങ്ങളാണ് ഈ ഗാനത്തിൽ കാണാൻ സാധിക്കുന്നത് . ഇവരുടെ മകളായി ബാലതാരം കിയാരയേയും കാണാൻ സാധിക്കും. മനു മഞ്ജിത്ത് വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ജേക്സ് ബിജേയ് ആണ് . ലിബിൻ സ്കറിയ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഈ ക്രൈം ത്രില്ലർ ചിത്രത്തിൽ എബ്രഹാം മാത്യു മാത്തൻ എന്ന റിട്ടയേർഡ് പോലീസ് ഓഫീസറായാണ് സുരേഷ് ഗോപി എത്തുന്നത്. ഈ ഗാന രംഗത്തിലും പ്രായത്തെ വെല്ലുന്ന അദ്ദേഹത്തിന്റെ അഭിനയത്തെ പ്രശംസിച്ചിരിക്കുകയാണ പ്രേക്ഷകർ നീത പിള്ളൈ, ഗോകുൽ സുരേഷ് ഗോപി, ആശ ശരത്, കനിഹ, ടിനി ടോം, മാളവിക മേനോൻ, വിജയ രാഘവൻ, ശ്രീജിത്ത് രവി, സാധിക വേണുഗോപാൽ, ചന്ദുനാഥ്, അജ്മൽ അമീർ , ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രൻ, മാല പാർവതി, ജുവൽ മേരി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

തിയേറ്ററിൽ വൻ വിജയമായി തീർന്ന പാപ്പൻ..! വീഡിയോ സോങ്ങ് കാണാം.. Read More »

Scroll to Top