തിയേറ്ററിൽ വൻ വിജയമായി തീർന്ന പാപ്പൻ..! വീഡിയോ സോങ്ങ് കാണാം..

Posted by

മലയാളത്തിലെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തിയ പുത്തൻ ചിത്രമാണ് പാപ്പൻ . ഇപ്പോഴും തിയറ്ററുകളിൽ ഗംഭീര വിജയം കരസ്ഥമാക്കി മുന്നേറുകയാണ് ചിത്രം. ജോഷിയുടെ സംവിധാന മികവിൽ പുറത്തിറങ്ങിയ ഈ ചിത്രം കേരളത്തിന് പുറത്തും മികച്ച വിജയം നേടി. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. മായാമഞ്ഞിൻ എന്ന വരികളോടെ തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് സൈന മ്യൂസിക് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത് .

സുരേഷ് ഗോപിയും നടി നൈല ഉഷയും തമ്മിലുള്ള പ്രണയ രംഗങ്ങളാണ് ഈ ഗാനത്തിൽ കാണാൻ സാധിക്കുന്നത് . ഇവരുടെ മകളായി ബാലതാരം കിയാരയേയും കാണാൻ സാധിക്കും. മനു മഞ്ജിത്ത് വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ജേക്സ് ബിജേയ് ആണ് . ലിബിൻ സ്കറിയ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഈ ക്രൈം ത്രില്ലർ ചിത്രത്തിൽ എബ്രഹാം മാത്യു മാത്തൻ എന്ന റിട്ടയേർഡ് പോലീസ് ഓഫീസറായാണ് സുരേഷ് ഗോപി എത്തുന്നത്. ഈ ഗാന രംഗത്തിലും പ്രായത്തെ വെല്ലുന്ന അദ്ദേഹത്തിന്റെ അഭിനയത്തെ പ്രശംസിച്ചിരിക്കുകയാണ പ്രേക്ഷകർ നീത പിള്ളൈ, ഗോകുൽ സുരേഷ് ഗോപി, ആശ ശരത്, കനിഹ, ടിനി ടോം, മാളവിക മേനോൻ, വിജയ രാഘവൻ, ശ്രീജിത്ത് രവി, സാധിക വേണുഗോപാൽ, ചന്ദുനാഥ്, അജ്മൽ അമീർ , ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രൻ, മാല പാർവതി, ജുവൽ മേരി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Categories