ഗംഭീര സെറ്റിലും ആക്ഷൻ രംഗങ്ങളിലും ശ്രദ്ധ നേടി ബ്രാഹ്മാണ്ഡ ചിത്രം ” പത്തൊൻപതാം നൂറ്റാണ്ട് ” മേക്കിംഗ് വീഡിയോ കാണാം..

മലയാളി പ്രേക്ഷകരുടെ പ്രിയ സംവിധായകരിൽ ഒരാളായ വിനയന്റെ സംവിധാന മികവിൽ ഒരുക്കുന്ന ബ്രാഹ്മാണ്ഡ ചിത്രം ” പത്തൊൻപതാം നൂറ്റാണ്ട് ” പ്രേക്ഷകർക്ക് മുന്നിലെത്താൻ ഒരുങ്ങുകയാണ്. ഈ വരുന്ന സെപ്റ്റംബർ എട്ട് ഓണത്തിനാണ് ഈ ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. മലയാളത്തിന്റെ യുവ താരം സിജു വിൽസൺ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി പതിപ്പുകളും പുറത്തിറങ്ങും. കിടിലൻ ആക്ഷൻ രംഗങ്ങൾ കൊണ്ട് പ്രേക്ഷകർക്ക് അതി ഗംഭീര ദൃശ്യ വിരുന്ന് ആണ് ഈ ചരിത്ര സിനിമ ഒരുക്കുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു.

ഇവയ്ക്ക് പുറമേ ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻസ് വീഡിയോ കൂടി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുയാണ്. ഈ ചിത്രമൊരുക്കിയത് എത്ര വലിയ കാൻവാസിലാണ് എന്നത് ഈ മേക്കിങ് വീഡിയോ കാണുന്ന ഓരോ പ്രേക്ഷകർക്കും മനസ്സിലാകും. അൻപതിലധികം പ്രധാന താരങ്ങൾ, അൻപതിനായിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകൾ അങ്ങനെ ഒരു വമ്പൻ താര നിര തന്നെയാണ് ഈ ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്.

അഞ്ഞൂറിലധികം ആളുകളാണ് ഇതിന്റെ സെറ്റ് വർക്കുകൾ പിന്നിൽ പ്രവർത്തിചിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ഒരുക്കിയ ബ്രഹ്മാണ്ഡ സെറ്റുകളും അത്യുഗ്രൻ ആക്ഷൻ രംഗങ്ങളും, അതി ഗംഭീര ഗാനങ്ങളും പ്രേക്ഷക മനം കീഴടക്കും. ഇപ്പോൾ വന്ന വീഡിയോയും അത് തണയാണ് പറയുന്നത്. തുറമുഖവും പായ്ക്കപ്പലുകളും സ്വന്തമായുണ്ടായിരുന്ന, ഒരു കൂട്ടം ആളുകൾ പുഴുക്കളെ പോലെ കാണുന്ന അവർണ്ണ ജനതയെ കൈപ്പിടിച്ച് ഉയർത്തെഴുന്നേൽപ്പിക്കാൻ പരിശ്രമിച്ച , ശ്രീനാരായണ ഗുരുവിന് മുമ്പ് തന്നെ അവർണർക്ക് വേണ്ടി ക്ഷേത്രം എന്ന ആശയം സഫലമാക്കാൻ ഇറങ്ങി തിരിച്ച നാവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജീവിതമാണ് ഈ ബ്രഹ്മാണ്ഡ ചിത്രം പറയുന്നത്.

ശ്രീ ഗോകുലം മൂവീസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാതാവ് ശ്രീ ഗോകുലം ഗോപാലൻ ആണ്. സിജുവിനെ കൂടാതെ ഈ ചിത്രത്തിൽ ദീപ്തി സതി, പൂനം ബജ്വ, ഇന്ദ്രൻസ്, അനൂപ് മേനോൻ, സുരേഷ് കൃഷ്ണ, ചെമ്പൻ വിനോദ്, സുദേവ് നായർ,സെന്തിൽ കൃഷ്ണ, സുധീർ കരമന, ടിനി ടോം, വിഷ്ണു വിനയ്, നിർമ്മാതാവ് ആയ ഗോകുലം ഗോപാലൻ എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്.

Scroll to Top