ദുർഗ്ഗ കൃഷ്ണ നായികയായി എത്തുന്ന കന്നഡ ചിത്രം 21 അവേഴ്സ് ട്രൈലർ കാണാം..

ചുരുക്കം ചില ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ യുവ നടിയാണ് ദുർഗ കൃഷ്ണ. പൃഥ്വിരാജ് നായകനായി എത്തിയ വിമാനം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന താരമാണ് ദുർഗ. തുടർന്ന് പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, കോൺഫെഷൻ ഓഫ് കുക്കൂ തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ദുർഗ അഭിനയിച്ച ആദ്യ കന്നഡ ചിത്രത്തിന്റെ ട്രെയിലർ ഇപ്പൊൾ റിലീസ് ചെയ്തിരിക്കുകയാണ്.
കന്നഡയിൽ താരം തൻ്റെ ചുവടുറപ്പിക്കുന്നത് 21 അവേഴ്സ്’ എന്ന സിനിമയിലൂടെയാണ്. കന്നഡ നടൻ ധനഞ്ജയുടെ നായികയായിട്ടാണ് ദുർഗ അഭിനയിക്കുന്നത്. ജയശങ്കർ പണ്ഡിറ്റ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അഹം കൺസെപ്റ്റമിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമിക്കുന്നത് എൻ.എസ ബാലകൃഷ്ണ, അഭിഷേക്, സുനിൽ ഗൗഡ, പ്രവീൺ മഹാദേവ എന്നിവർ ചേർന്നാണ്.


മലയാളി താരമായ സുദേവ് നായരും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ സിനിമയുടെ ട്രെയിലറിൽ സുദേവ് ഒരു സീനിൽ മലയാളത്തിൽ തന്നെയാണ് സംസാരിക്കുന്നതും. ദുർഗയെ പോലെ തന്നെ സുദേവിന്റെയും കന്നഡയിലെ ആദ്യ ചിത്രമാണിത്. ദുർഗയുടെ ഹോട്ട് രംഗങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ട്രെയിലർ ആണ് ഇപ്പൊൾ പുറത്ത് വിട്ടിരിക്കുന്നത്. മലയാള ചിത്രം ഉടൽ എന്ന സിനിമയുടെ ഈ അടുത്തിടെ പുറത്തിറങ്ങിയ ട്രൈലറിലും അത്തരം ഒരു രംഗമുണ്ടായിരുന്നു.
ട്രെയിലറിൽ നിന്ന് ഒരു ത്രില്ലർ ചിത്രമായിരിക്കും ഇതെന്ന് വ്യക്തമാണ്. ദുർഗ ഇതുവരെ മലയാളത്തിൽ മാത്രം അഭിനയിച്ചിട്ടുള്ള താരമാണ് .

അതുകൊണ്ട് തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് താരത്തിന്റെ ആദ്യ അന്യഭാഷ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. ഈ സിനിമ തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുന്നത് മെയ് ഇരുപത്തിനാണ്. താരത്തിൻ്റെതായി റിലീസ് ചെയ്യാനുള്ള പുത്തൻ ചിത്രങ്ങൾ ആണ് കിംഗ് ഫിഷ്, കുടുക്ക് 2025 എന്നിവ.

Scroll to Top