വിജയ് ബാബു പോലീസ് വേഷത്തിൽ എത്തുന്ന കീടം..! ട്രൈലർ കാണാം..

ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് ഏറ്റവും പുതിയ മലയാള ചിത്രമായ കീടത്തിൻ്റെ ട്രെയിലർ ആണ്. രജീഷ വിജയന്‍, ശ്രീനിവാസന്‍ എന്നിവരാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ഒരു ത്രില്ലർ പാറ്റേണിലാണ് ഈ ചിത്രത്തിൻ്റെ കഥ ഒരുക്കിയിട്ടുള്ളത്. ഫോണില്‍ ശല്യപ്പെടുത്തുന്നയാളെ നേരിടുന്ന നായിക കഥാപാത്രത്തെയാണ് രജീഷ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് ഇപ്പൊൾ പുറത്തിറങ്ങിയ ഇതിന്റെ ട്രൈലെറിൽ നിന്നും നമുക്ക് മനസ്സിലാക്കാം . പ്രേക്ഷക മനസ്സുകളെ ത്രില്ലടിപ്പിക്കുന്ന കിടിലൻ രംഗങ്ങൾ കോർത്തിണക്കിയാണ് ഈ ട്രൈലെർ ഒരുക്കിയിട്ടുള്ളത് . സരിഗമ മലയാളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പ്രേക്ഷകരുടെ മുന്നിൽ നായികാ പ്രാധാന്യമുള്ള ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ച് ഞെട്ടിച്ചിട്ടുള്ള രജീഷ, ഒരിക്കൽ കൂടി പ്രേക്ഷകർക്ക് മുന്നിൽ മറ്റൊരു ശ്കതമായ സ്ത്രീകഥാപാത്രമായെത്തുന്ന ചിത്രമാണ് കീടം. രാഹുല്‍ റിജി സംവിധാനം ചെയ്ത ഖോ ഖോ എന്ന ചിത്രത്തിന് ശേഷം അദ്ദേഹം ഒരുക്കുന്ന പുത്തൻ ചിത്രം കൂടിയാണ് കീടം.

സുജിത് വാരിയര്‍, ലിജോ ജോസഫ്, രഞ്ചന്‍ എന്നിവര്‍ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ആണ് ഒരുക്കിയിട്ടുള്ളത്. ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകന്‍ രാഹുല്‍ റിജി നായര്‍ തന്നെയാണ് . രാകേഷ് ധരന്‍ ആണ് ചിത്രത്തിൻ്റെ ക്യാമറമാൻ. ക്രിസ്റ്റി സെബാസ്റ്റിയൻ ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് .

സിദ്ധാർത്ഥ പ്രദീപ് ആണ് ഈ ചിത്രത്തിന് സംഗീതമൊരുക്കിയിട്ടുള്ളത്. രജിഷയെ കൂടാതെ വിജയ് ബാബു, രഞ്ജിത് ശേഖര്‍ നായര്‍, മണികണ്ഠന്‍ പട്ടാമ്പി, ആനന്ദ് മന്‍മധന്‍, മഹേഷ് എം നായര്‍ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. വിനീത് വേണു, ജോമ് ജോയ്, ഷിന്റോ കെ എസ് എന്നിവര്‍ ഈ ചിത്രത്തിൻ്റെ സഹ നിർമ്മാതാക്കൾ ആണ്. പ്രണവ് പി. പിള്ളയാണ് ചിത്രത്തിന്റെ എക്സികുട്ടീവ് പ്രൊഡ്യൂസർ . കീടം തീയേറ്ററുകളിലെത്തുന്നത് മെയ് ഇരുപതിനാണ്. ഈ ചിത്രം പാൻ ഇന്ത്യ ലെവലിൽ റിലീസ് ചെയ്യാൻ പോകുന്നത് ക്യാപിറ്റൽ സ്റ്റുഡിയോസാണ് .

Scroll to Top