പ്രഭാസ് രാമനായി എത്തുന്ന ആദിപുരുഷ്..! പ്രേക്ഷക ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

ജൂൺ 16ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഇതിഹാസ ചിത്രമാണ് ആദി പുരുഷ് . ഓം റൗട്ട് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രഭാസ് , കൃതി സനോൺ , സെയ്ഫ് അലി ഖാൻ , സണ്ണി സിംഗ്, ദേവദത്ത നാഗേ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. രാമായണത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത്. ഹിന്ദി തെലുങ്ക് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിട്ടുള്ള ആദിപുരുഷിൻറെ ടീസർ വീഡിയോ ഒരുപാട് വിമർശനങ്ങൾ നേരിട്ടിരുന്നു . എന്നാൽ ആ പോരായ്മകളെല്ലാം നികത്തിക്കൊണ്ട് ഈയടുത്താണ് ചിത്രത്തിൻറെ ട്രെയിലർ വീഡിയോ പ്രേക്ഷകർക്കും മുൻപാകെ എത്തിയത്. മികച്ച സ്വീകാര്യതയായിരുന്നു ഈ ട്രെയിലർ വീഡിയോയ്ക്ക് ലഭിച്ചത്.

ഇപ്പോൾ ഇതാ ആദിപുരുഷിലെ ഒരു വീഡിയോ ഗാനം ഏറെ ശ്രദ്ധ നേടുകയാണ്. ഇതിലെ ജയ് ശ്രീ റാം എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പ്രേക്ഷകർക്കും മുൻപാകെ എത്തിയിരിക്കുന്നത്. ഗാനത്തിന്റെ മലയാളം പതിപ്പ് ടി സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുൻപാകെ എത്തിയത്. അജയ് അതുൽ ഈണം പകർന്ന ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയത് മനോജ് മുണ്ടാഷിർ ശുക്ല ആണ് . മലയാളം വരികൾ രചിച്ചിരിക്കുന്നത് മാങ്കൊമ്പ് ഗോപാലകൃഷ്ണൻ ആണ് . മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ വീഡിയോ സ്വന്തമാക്കി കൊണ്ടിരിക്കുന്നത്.

സംവിധായകൻ ഓം റൗട്ട് തന്നെയാണ് ചിത്രത്തിനുവേണ്ടി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ടി – സീരീസ് ഫിലിംസ്, റെട്രോ ഫയൽസ് എന്നിവയ്ക്ക് വേണ്ടി ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഭൂഷൻ കുമാർ , കൃഷൻ കുമാർ, ഓം റൗട്ട്, പ്രസാദ് സുതാർ, രാജേഷ് നായർ എന്നിവരാണ് . കാർത്തിക് പളനി ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റർ അപൂർവ്വ മോത്തി വാലി സഹായി , ആശിഷ് മിത്രെ എന്നിവരാണ് . എ എ ഫിലിംസ് ഹിന്ദിയിൽ വിതരണം ചെയ്യുന്ന ഈ ചിത്രത്തിൻറെ തെലുങ്ക് പതിപ്പ് വിതരണം ചെയ്യുന്നത് യു വി ക്രിയേഷൻസ് ആണ് .

Scroll to Top