കൊലപാതകങ്ങളുടെ നീണ്ടനിരയുമായി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ “പോർ തൊഴിൽ”..! ടീസർ കാണാം…

തമിഴിൽ വരാനിരിക്കുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് പോർ തൊഴിൽ . ആ ശരത് കുമാർ , അശോക് ശെൽവൻ, നിഖില വിമൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ടീസർ വീഡിയോ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. കൊലപാതക പരമ്പരകളും അതേത്തുടർന്നുള്ള കേസ് അന്വേഷണവും ആണ് ഈ ചിത്രം പ്രേക്ഷകരോട് പറയുന്നത് എന്ന കാര്യം ഇപ്പോൾ പുറത്തിറങ്ങിയ ടീസർ വീഡിയോയിൽ നിന്നും വ്യക്തമാണ്. ശരത് കുമാർ , അശോക് ശെൽവൻ എന്നിവർ പോലീസ് കഥാപാത്രങ്ങളായാണ് ഈ ചിത്രത്തിൽ എത്തുന്നത്. പരുക്കനും ധീരനുമായ ഒരു പോലീസ് ഉദ്യോഗസ്ഥനെയാണ് ശരത് കുമാറിന്റെ കഥാപാത്രം അവതരിപ്പിക്കുന്നത് എങ്കിൽ അശോകിന്റെ പോലീസ് കഥാപാത്രം ഏറെ ഭയപ്പാടുള്ള പാവമായ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് എന്നത് ഈ വീഡിയോയിൽ നിന്നും വ്യക്തമാണ്.

ജൂൺ 9 മുതൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ടീസർ വീഡിയോ ഇപ്പോൾ പ്രേക്ഷകർക്കും മുൻപാകെ എത്തിയിരിക്കുന്നത് തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ്. ഒന്നര മിനിറ്റ്  ദൈർഘ്യമുള്ള ടീ സർ വീഡിയോ തന്നെ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു. മണിക്കൂറുകൾ കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ് പോർ തൊഴിലിന്റെ ഈ ടീസർ വീഡിയോ. വിഗ്നേഷ് രാജ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹവും ആൽഫ്രഡ് പ്രകാശും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവഹിച്ചിട്ടുള്ളത്. ശക്തി ഫിലിം ഫാക്ടറി വിതരണം ചെയ്യുന്ന ഈ ചിത്രത്തിൻറെ നിർമ്മാതാക്കൾ സമീർ നായർ , ദീപക് സെഗല്‍ , മുകേഷ് ആർ മേഹ്ത്ത, സി വി സാരഥി, പൂനം മെഹ്റ, സന്ദീപ് മെഹറ എന്നിവരാണ് . ജയിംസ് ബിജോയ് ആണ് ഈ ചിത്രത്തിൻറെ സംഗീതസംവിധായകൻ. അപ്‌ളോസ് എന്റർടെയിൻമെന്റ് ആണ് ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത്.

Scroll to Top