ആസിഫ് അലിയും മംമ്ത മോഹൻദാസും ഒന്നിക്കുന്ന മഹേഷും മാരുതിയും.! മനോഹര വീഡിയോ സോങ്ങ് കാണാം..

മംമ്ത മോഹൻദാസ് – ആസിഫ് അലി എന്നിവരെ നായിക നായകന്മാരാക്കി അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് മഹേഷും മാരുതിയും . ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനവും ടീസറും മറ്റും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇവയ്ക്കെല്ലാം ശേഷം ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനം കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. മനസ്സിൽ പാതിയിൽ എന്ന വരികളുടെ തുടങ്ങുന്ന മനോഹരമായ ഒരു റൊമാൻറിക് വീഡിയോ ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിട്ടുള്ളത്. ഗുഡ്വിൽ എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം പ്രേക്ഷകരിലേക്ക് എത്തിയിട്ടുള്ളത്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ മംമ്ത മോഹൻദാസ് – ആസിഫ് അലി എന്നിവരും ഇവർക്കൊപ്പം മാരുതി 800 എന്ന കാറും ഈ ഗാനരംഗത്തിൽ ഉണ്ട് . മംമ്ത, ആസിഫ് എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കിടയിലുള്ള പ്രണയമാണ് ഈ ഗാനരംഗത്തിൽ ചിത്രീകരിച്ചിട്ടുള്ളത്. ബി കെ ഹരിനാരായണൻ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് കേതർ ആണ്. ബി മുരളീകൃഷ്ണ ആണ് ഈ ഗാനം ആലപിച്ചിട്ടുള്ളത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ഈ വീഡിയോ ഗാനത്തിന് ലഭിച്ചിട്ടുള്ളത്.

സേതുവിൻറെ സംവിധാനം മികവിൽ ഒരുങ്ങുന്ന ഈ ചിത്രം മണിയൻപിള്ള പ്രൊഡക്ഷന്റെ ബാനറിൽ നടൻ മണിയൻപിള്ള രാജുവാണ് നിർമ്മിക്കുന്നത്. സംവിധായകൻ സേതു തന്നെയാണ് ചിത്രത്തിൻറെ രചയിതാവ്. ഫയ്സ് സിദ്ദീഖ് ആണ് ഈ ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ളത്. ജിത്ത് ജോഷി ആണ് എഡിറ്റർ. സിജു വർഗീസ്, മിജു ഗോപൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ . പ്രൊഡക്ഷൻ ഡിസൈനർ – തയ്ഗു തവനൂർ, പ്രൊഡക്ഷൻ കൺട്രോളർ – അലക്സ് കുര്യൻ, കോസ്റ്റ്യും ഡിസൈനർ – സ്റ്റെഫി സേവിയർ , മേക്കപ്പ് – പ്രതിഭ രംഗൻ , സ്റ്റിൽസ് – ഹരി തിരുമല, മീഡിയ ഡിസൈൻ – പ്രമേഷ് പ്രഭാകർ , ചീഫ് അസോസിയേറ്റ് – വിനോദ് സോമസുന്ദരൻ എന്നിവരാണ് .

Scroll to Top