മലയാളം മൂവി ഡ്രൈവിംഗ് ലൈസൻസിൻ്റെ ഹിന്ദി റീമേക്ക് സെൽഫി..! കിടിലൻ വീഡിയോ സോങ്ങ് കാണാം..

മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ നടൻപൃഥ്വിരാജ് സുകുമാരനെ നായകനാക്കി സൂപ്പർ വിജയം നേടിയ മലയാള ചിത്രമായിരുന്നു ഡ്രൈവിങ് ലൈസൻസ് . വമ്പൻ വിജയം കാഴ്ചവച്ച ഈ ചിത്രത്തിൻറെ ഹിന്ദി പതിപ്പ് ഇപ്പോൾ എത്തുകയാണ്. ഡ്രൈവിംഗ് ലൈസൻസിന് രചന നിർവഹിച്ചത് അന്തരിച്ചു പോയ സച്ചിയും ചിത്രം സംവിധാനം ചെയ്തത് ലാൽ ജൂനിയറും ആയിരുന്നു. പ്രശസ്ത സംവിധായകൻ രാജ് മേഹ്തയാണ് ഹിന്ദി റീമേക്കിന്റെ സംവിധായകൻ . പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ ഡ്രൈവിംഗ് ലൈസൻസിൽ ചെയ്ത വേഷങ്ങൾ യഥാക്രമം സെൽഫിയിൽ അവതരിപ്പിക്കുന്നത് അക്ഷയ് കുമാർ, ഇമ്രാൻ ഹാഷ്മി എന്നിവരാണ് . സെൽഫി എന്ന ചിത്രത്തിൻറെ ഒരു ട്രെയിലറും മാസ് ഗാനവും എല്ലാം സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. അതിന് പിന്നാലെ ആയി ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു പുതിയ ഗാനം കൂടി റിലീസ് ചെയ്തിരിക്കുകയാണ്. ഈ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത് നടൻ അക്ഷയ് കുമാർ, നായികയായ മൃണാൾ താക്കൂർ എന്നിവരാണ് .മൃണാൾ ഈ ഗാനത്തിലെത്തുന്നത് അതീവ ഗ്ലാമറസ് ആയാണ് . സ്റ്റൈലിഷായി എത്തിയ അക്ഷയ് കുമാറും നല്ല രീതിയിൽ കയ്യടി നേടുന്നുണ്ട്. കുടിയെ നീ തേരി എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ വൈറലായി മാറുന്നത്. ദി പ്രൊഫെക്, സാറ എസ് ഖാൻ എന്നിവർ ചേർന്നാണ് ഈ ഗാനം പാടിയിട്ടുള്ളത്. തനിഷ്‌ക് ബാഗച്ചിയാണ് ദി പ്രൊഫെക്ന്റെ സംഗീതത്തെ പുനരാവിഷ്കരിച്ചത് . ഇവർ രണ്ട് പേരും ചേർന്നാണ് ഈ ഗാനത്തിന് വരികൾ രചിച്ചതും . പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, സ്റ്റാർ സ്റ്റുഡിയോസ് എന്നിവരും ഡ്രൈവിംഗ് ലൈസൻസിന്റെ ഈ ഹിന്ദി റീമേക്കിൽ നിർമ്മാണ പങ്കാളികൾ ആയിട്ടുണ്ട്. ഈ ചിത്രം ആഗോള റിലീസായി എത്തുന്നത് ഫെബ്രുവരി ഇരുപത്തിനാലിനാണ് . ഇതിന്റെ മലയാളം പതിപ്പ് നിർമ്മിച്ചത് പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് .

Scroll to Top