പരിഷ്കൃത ജീവിതത്തിൽ അകപ്പെടരുത്.. നിങ്ങൾ സ്വതന്ത്രനാവാനാണ് ജനിച്ചത്…! ചിത്രങ്ങൾ പങ്കുവച്ച് അമലാ പോൾ..

Posted by

അമല പോളിനെ ഇഷ്ടപ്പെടാത്ത മലയാളികളും, തമിഴ് സിനിമ പ്രേമികളും ഉണ്ടാവില്ല. മലയാളത്തിലൂടെ കടന്ന് വന്ന് തമിഴ് പ്രേമികളുടെ ഇഷ്ട നടിയായി മാറിയ അഭിനയത്രിയാണ് അമല പോൾ. കോളേജിൽ പേടിച്ചോണ്ടിരിക്കുമ്പോൾ തന്നെ മോഡലിംഗ് രംഗത്ത് അമല സജീവമായിരുന്നു. ഒരുപാട് ബ്രാണ്ടുകളിലും പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തിലൂടെ അഭിനയിക്കുമ്പോളായിരുന്നു സംവിധായകൻ ലാൽ ജോസിന്റെ അഭിനയ ജീവിതത്തിലേക്കുള്ള വിളി.

ആ വിളി ഇരുകൈകൾ നീട്ടി സ്വീകരിച്ചതോടെയാണ് നീലത്താമര എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രമല്ലെങ്കിലും നല്ലൊരു വേഷം ചെയ്യാൻ തനിക്ക് ഭാഗ്യം ലഭിച്ചത്. ചലചിത്രം ബിഗ്സ്‌ക്രീനിൽ പ്രദേർശനത്തിലെത്തിയതോടെ റെക്കോർഡുകളായിരുന്നു ചിത്രം വാരികൂട്ടിയത്. തൊട്ട് അടുത്ത സിനിമ കോളിവുഡ് ഇൻഡസ്ട്രിയായിരുന്നു.

എന്നാൽ കോളിവുഡിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചത് മൈന എന്ന ചിത്രത്തിലാണ്. മൈനയിലെ തന്റെ കഥാപാത്രം ഏറെ ജനശ്രെദ്ധ നേടിയിരുന്നു. ശേഷം തമിഴിൽ സ്ഥിരമായി മാറുകയും തെലുങ്ക് കന്നഡ ഇൻഡസ്ട്രികളിൽ വേഷമിടാൻ അവസരം ലഭിച്ചു. തന്റെ അഭിനയ ജീവിതത്തിൽ ഇതിനോടകം തന്നെ പല ഇൻഡസ്ട്രികളിലുള്ള പ്രേമുഖ താരങ്ങളുടെ കൂടെ നായികയായും സഹനടിയായും അഭിനയിക്കാൻ കഴിഞ്ഞു.

നിലവിൽ അഭിനയ ജീവിതത്തിൽ പ്രാധാന്യം നൽകുന്നുണ്ടെങ്കിലും വന്ന വഴി താരം ഇതുവരെ മറന്നിട്ടില്ല. സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള മിക്ക ഫോട്ടോഷൂട്ടുകളിലും ഹോട്ട് ബോൾഡ് വേഷത്തിലാണ് പ്രെത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ ഇതാ അമലയുടെ മറ്റൊരു ഇൻസ്റ്റാഗ്രാം ചിത്രമാണ് ജനശ്രെദ്ധ നേടുന്നത്. ബാഡ്മിന്റൺ വലകളിലൂടെ പകർത്തിയ ചിത്രങ്ങളിൽ മറുവശത്ത് നിൽക്കുന്ന അമലയെയാണ് കാണാൻ കഴിയുന്നത്.

Categories