അതെടാ കാശുണ്ടെട..! ഞാൻ പണി എടുത്ത് ഉണ്ടാക്കിയത..! റോഡ് തടഞ്ഞ് സമരത്തിനെതിരെ പ്രതിക്ഷേതിച്ച ജോജു ജോർജിൻ്റെ കാർ തല്ലി തകർത്തു…

Posted by

രണ്ടുമണിക്കൂറിൽ അധികം നീണ്ട വഴിതടയൽ സമരം. ഇന്ധന വില വർദ്ധനയെ ചൊല്ലി നടന്ന സമരത്തിന് എതിരെ പ്രതിഷേധവുമായി നടൻ ജോജു ജോർജ്;
നടനെ കൈയേറ്റം ചെയ്യാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ.
സമര സ്ഥലം പിന്നെ പോലീസും സമരക്കാരും തമ്മിൽ ഉള്ള സംഘർഷ ഭൂമി;

കൊച്ചിയിൽ നടന്ന റോഡ്‌ ഉപരോധന സമരത്തിൽ നാടകീയ രംഗങ്ങൾ.
ഇന്ധന വിലവർധനയ്‌ക്കെതിരായ കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തിന്റെ ഭാഗമായുണ്ടായ ഗതാഗതക്കുരുക്കിനെതിരെ രോക്ഷാകുലനായി നടൻ ജോജു ജോർജ്. ഇടപ്പള്ളി മുതൽ വൈറ്റില വരെയുള്ള റോഡിന്റെ ഇടതു ഭാഗം അടച്ചിട്ട് അരമണിക്കൂറിൽ ഏറെയായി നടത്തുന്ന സമരത്തിന് എതിരെയാണ് ജോജുവിന്റെ പ്രതിഷേധം.

സമരത്തിനെതിരെ നടൻ പരസ്യമായി പ്രതിഷേധിച്ചതോടെ വൻ സംഘർഷമാണ് പിന്നീട് അവിടെ സംഭവിച്ചത്. മണിക്കൂറുകളോളം വാഹനത്തിൽ പെട്ട ജോജു ജോർജ് പുറത്തിറങ്ങി കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ദേഷ്യപെടുകയായിരുന്നു. രോഗികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ഏറെ നേരം വഴിയിൽ കുടുങ്ങി കിടന്നതോടെ ആണ് ജോജു ഉൾപ്പെടെയുള്ള നിരവധി പേർ പ്രതിഷേധവുമായി സമരക്കാർക്ക് നേരെ എത്തിയത്.

സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ ഉള്ള സമരമാണ് ഇവിടെ നടക്കുന്നതെന്ന് ജോജു പറഞ്ഞു. 2 മണിക്കൂറായി സമരക്കാർ ആളുകളെ കഷ്ടപ്പെടുത്തുകയാണ്. സാധാരണക്കാരെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള സമരം കൊണ്ട് ഇവർ എന്താണ് നേടുന്നതെന്നും ജോജു ചോദിച്ചുക്കുന്നു. നടനും നിരവധി ആളുകളും പ്രതിഷേധവുമായി എത്തിയതിനു പിന്നാലെ കോൺഗ്രസ് സമരം അവസാനിപ്പിച്ചു. വഴിതടയൽ സമരത്തിനെതിരെ പ്രതിഷേധവുമായി എത്തിയ നടൻ ജോജു ജോർജ്ജിനെതിരെ കൈയേറ്റ ശ്രമവും നടന്നു. യൂത്ത് കോൺഗ്രസ് – കോൺഗ്രസ് പ്രവർത്തകരാണ് നടന്റെ വാഹനം തടഞ്ഞ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്.

താരത്തിന്റെ റേഞ്ച് റോവർ വാഹനത്തിന്റെ പുറകിലെ ചില്ല് പ്രവർത്തകർ തകർത്തു.
ജോജു മദ്യപിച്ചാണ് എത്തിയതെന്നും തങ്ങളുടെ മഹിളാ കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റിനെ അസഭ്യം പറഞ്ഞുവെന്നും ദേഹത്ത് പിടിച്ച് തള്ളിയെന്നും ആരോപിച്ചാണ് കോൺഗ്രസിലെ പ്രവർത്തകർ നടനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്. ജോജു സിനിമാ സ്‌റ്റൈലിൽ കള്ളുകുടിച്ച് വന്ന് ഷോ കാണിക്കുകയാണെന്ന് ഡിസിസി അധ്യക്ഷൻ ആയ ഷിയാസും മുൻ കൊച്ചി മേയർ ടോണി ചമ്മണിയും അഭിപ്രായപ്പെട്ടു. പൊലീസിന്റെ സംരക്ഷണയിൽ ആണ് താരത്തെയും അദ്ദേഹത്തിന്റ വാഹനത്തെയും വിട്ടയച്ചത്. അതിനിടെ പൊലീസും സമരക്കാരും തമ്മിൽ പ്രദേശത്ത് സംഘർഷത്തിൽ ഏർപ്പെട്ടു. കൂടി നിന്ന ആളുകളെ എല്ലാം പോലീസ് ഒഴിപ്പിച്ചു. ജോജുവിന്റെ രോക്ഷ പ്രകടനത്തെ തുടർന്ന് കോൺഗ്രസ്സിന് സമരം അവസാനിപ്പിക്കേണ്ടി വന്നു.


അടിക്കടി ഉയർന്നുകൊണ്ടിരിക്കുന്ന ഇന്ധനവില വർധനയ്‌ക്കെതിരെയാണ് കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക് എത്തിയിരിക്കുന്നത്. ജന ജീവിതത്തെ ദുരിതപൂർണമാക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാർ നിലപാടുകൾക്കെതിരെയാണ് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ സമരം നടപ്പിലാക്കിയത്.
കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഈ റോഡ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്. കാറുകളും മുച്ചക്ര വാഹനങ്ങളും ഉൾപ്പടെ 1500 ഓളം വാഹനങ്ങൾ നിരത്തിലിറക്കിയായിരുന്നു കോൺഗ്രസിന്റെ ഈ സമരം. സമരത്തിനിടെ വന്ന വലിയ വാഹനങ്ങളെ പൊലീസ് ഇടപെട്ട് ഇടപ്പള്ളിയിൽ നിന്ന് വഴിതിരിച്ചു വിടുകയായിരുന്നു.

Categories