ആരാധകർ ഏറ്റെടുത്ത് CBI 5 ഇൻ്ററോ…! വീഡിയോ കാണാം…

അണിയറങ്ങിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പുത്തൻ ചിത്രമാണ് സിബിഐ സീരീസിലെ അഞ്ചാം ഭാഗം. എസ് എൻ സ്വാമി രചന നിർവഹിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കെ മധു ആണ്. സിബിഐയുടെ ആദ്യ ഭാഗം റിലീസ് ചെയ്തത് മുപ്പത്തിനാല് വർഷങ്ങൾ മുൻപാണ് . ഈ കഴിഞ്ഞ ഫെബ്രുവരി പതിനെട്ടിന് ആയിരുന്നു മുപ്പത്തിനാല് വർഷം തികഞ്ഞത്. ഇപ്പോഴിതാ അണിയറ പ്രവർത്തകർ അഞ്ചാം ഭാഗത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടിരിക്കുകയാണ് . ഈ ടൈറ്റിൽ ലോഞ്ച്, ഒരു വീഡിയോ ആയാണ് റിലീസ് ചെയ്തിരിക്കുന്നത്.

നായകനയായ മമ്മൂക്കയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആണ് ഈ വീഡിയോ പുറത്തുവിട്ടത്. ഈ ചിത്രത്തിന്റെ ടൈറ്റിൽ സിബിഐ 5 ദി ബ്രെയിൻ എന്നാണ് . ഈ ചിത്രത്തിൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ സേതുരാമയ്യർ എന്ന സിബിഐ ഓഫീസർ കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. അഖിൽ ജോർജാണ് ചിത്രത്തിന്റെ ക്യാമറമാൻ . എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദുമാണ്. ഈ ചിത്രത്തിലെ അടിപൊളി തീം മ്യൂസിക്കിന്റെ പുതിയ വേർഷൻ ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ് .

മമ്മൂട്ടിയെ കൂടാതെ ചിത്രത്തിൽ മുകേഷ്, രഞ്ജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ, ഇടവേള ബാബു, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ആശാ ശരത്ത്, കനിഹ, സ്വാസിക, മാളവിക മേനോൻ, അൻസിബ, മാളവിക നായർ, മായാ വിശ്വനാഥ്, സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ,സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂർ കൃഷ്ണ തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നു. ഈ ചിത്രം നിർമ്മിക്കുന്നത് സംവിധായകനും സ്വർഗ്ഗചിത്ര അപ്പച്ചനും ഒന്നിച്ചാണ്.

Scroll to Top