പൊട്ടിചിരിപ്പിക്കാനും, ചിന്തിപ്പിക്കാനും അയ്യർ ഇൻ അറേബ്യ എത്തുന്നു ; ചിത്രത്തിന്റെ ടീസർ വൈറലാവുന്നു

Posted by

ധ്യാൻ ശ്രീനിവാസൻ, മുകേഷ്, ഉർവശി, ഷൈൻ ടോം ചാക്കോ, ദുർഗാ കൃഷ്ണാ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് അയ്യർ ഇൻ അറേബ്യ. ഇപ്പോൾ ഇതാ സിനിമയുടെ ടീസറാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഫെബുവരി രണ്ടിനാണ് ചലച്ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യപ്പെടുന്നത്. ഏകദേശം നാൽപ്പത്തിയഞ്ചോളം അണിനിരക്കുന്ന സിനിമയാണ് എന്ന പ്രേത്യേകത കൂടിയുണ്ട്.

അലൻസിയർ, ജാഫർ ഇടുക്കി, കൈലാഷ്, മണിയൻ പിള്ള രാജു, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, സിനോജ് സിദ്ധിഖ്, ജയകൃഷ്ണൻ, ഉമ നായർ, ജയകുമാർ, ശ്രീലത നമ്പൂതിരി, വീണ നായർ, രശ്മി അനിൽ, നാൻസി, ദിവ്യ എം നായർ, സൗമ്യ, ബിന്ദു പ്രദീപ് തുടങ്ങിയവരാണ് ചലച്ചിത്രത്തിൽ മറ്റ് പ്രധാന വേഷത്തിൽ പ്രേഷകരുടെ മുമ്പാകെ എത്തുന്നത്. എല്ലാ താരങ്ങളുടെ മികച്ച അഭിനയ പ്രകടനം ഈ സിനിമയിൽ കാണാൻ കഴിയും എന്നതുകൂടി മറ്റൊരു പ്രത്യേകതയാണ്.

വെൽത്ത് ഐ പ്രൊഡക്ഷൻ ബാനറിൽ നിർമ്മാതാവ് വിഘ്‌നേശ് വിജയ്കുമാർ ആണ് സിനിമയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിലാണ് അയ്യർ ഇൻ അറേബ്യ എന്ന സിനിമയിൽ എം എ നിഷാദ് വീണ്ടും മലയാള സിനിമ പ്രേമികളുടെ മുമ്പാകെ എത്തുന്നത്. കുടുബ ബന്ധങ്ങളെ ആസ്പദമാക്കിയാണ് ആദ്യ മുതൽ അവസാനം വരെ പോകുന്നത്. മുകേഷ്, ഉർവശി എന്നിവർ കൈകാര്യം ചെയ്യുന്ന കഥാപാത്രത്തിന്റെ മകനായിട്ടാണ് ധ്യാൻ ശ്രീനിവാസൻ സിനിമയിലെത്തുന്നത്.

ആനന്ദ് മധുസൂദനനാണ് സിനിമയിൽ സംഗീതം നിർവഹിച്ചിരിക്കുന്നത്. ജോൺകുട്ടി എഡിറ്റിംഗ് കൈകാര്യം ചെയ്യുമ്പോൾ ജിജുമോൻ ടിയാണ് ശബ്ദലേഖനം കൈകാര്യം ചെയ്യുനത്. എന്തായാലൂം സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്ന മലയാളി പ്രേക്ഷകരും ഏറെയാണ് എന്നത് വളരെയധികം ശ്രെദ്ധയമാണ്.

Categories