“നിന്നെക്കൊണ്ട് പറ്റിയില്ലെങ്കിൽ തുണ്ട് വെക്ക്” ബിജു മേനോന്റെ ഏറ്റവും പുതിയ സിനിമ തുണ്ട് ട്രൈലെർ റിലീസായി

നവാഗതനായ റിയാസ് ഷെരീഫ് സംവിധാനം ചെയ്യുന്ന നടൻ ബിജു മേനോനെ നായകനാക്കി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ സിനിമയാണ് തുണ്ട്. ഇപ്പോൾ ഇതാ സിനിമയുടെ ട്രൈലെറാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഗരുഡൻ എന്ന സിനിമയ്ക്ക് ശേഷം ബിജു മേനോൻ പ്രധാന കഥാപാത്രമായി മലയാള സിനിമ പ്രേമികളുടെ മുന്നിലെത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് തുണ്ട്. മറ്റ് സിനിമകളുടെ ട്രൈലെർ നിന്നും വ്യത്യസ്ത നിറഞ്ഞ ട്രൈലെറാണ് സിനിമയിലെ അണിയറ പ്രവർത്തകർ യൂട്യൂബിലൂടെ റിലീസ് ചെയ്തത്.

ആഷിഖ് ഉസ്മാൻ, ജിംഷി ഖാലിദ് എന്നിവർ ചേർന്ന് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻ ബാനറിലാണ് സിനിമ നിർമ്മിക്കുന്നത്. സിനിമയിൽ പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് ബിജു മേനോൻ എത്തുന്നത്. ഫെബുവരി 16 നാണ് ചലച്ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. തല്ലുമാല . അയൽവാസി എന്നീ സിനിമകൾക്ക് ശേഷമാണ് ആഷിഖ് ഉസ്മാൻ തുണ്ട് എന്ന സിനിമ നിർമ്മിക്കുന്നത്. ഈ സിനിമയിൽ ക്യാമറ കൈകാര്യം ചെയ്യുന്നത് നിർമ്മാതാവ് കൂടിയായ ജിംഷി ഖാലിദാണ്.

തുണ്ട് എന്ന സിനിമയ്ക്ക് വേണ്ടി സംഗീതം ഒരുക്കിരിക്കുന്നത് ഗോപി സുന്ദർ ആണ്. കണ്ണപ്പൻ, സംവിധായകൻ റിയാസ് ഷെരീഫ് എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ, സംഭാക്ഷണം എന്നിവ ഒരുക്കിട്ടുള്ളത്. വളരെ വ്യത്യസ്തമായ കഥ തന്നെയായിരിക്കുമെന്ന കാര്യത്തിൽ ട്രൈലെർ നിന്ന് വ്യക്തമാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് സിനിമയുടെ ട്രൈലെർ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി എന്നതാണ് മറ്റൊരു സത്യം.

സിനിമ പ്രേക്ഷകരെ ഒരുപാട് കൗതകം നിറയ്ക്കുന്ന ട്രൈലെർ തന്നെയാണ് അണിയറ പ്രവർത്തകർ സമൂഹ മാധ്യമ വഴി റിലീസ് ചെയ്തിരിക്കുന്നത്. കൂടാതെ ബിജു മേനോന്റെ തകർപ്പൻ അഭിനയ പ്രകടനവും സിനിമയുടെ ഉടനീളം കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം. വ്യത്യസ്തമായ പ്രമയമാണ് സിനിമയിലുണ്ടാവുക എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഈ അടുത്ത് ബിജു മേനോൻ കൈകാര്യം ചെയ്ത മിക്ക വേഷങ്ങളിൽ സൂപ്പർ ഹിറ്റാക്കി എടുക്കാൻ സാധിച്ചു എന്നത് ശ്രെദ്ധയമായ കാര്യമാണ്.

Scroll to Top