ലിജോ ജോസ് ഇന്ത്യൻ സിനിമയെ ഞെട്ടിക്കും ; ‘മലൈക്കോട്ടൈ വാലിബൻ’ ട്രൈലെർ ഇറങ്ങി

മലയാള സിനിമ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ ട്രൈലെർ ഇറങ്ങി. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരുക്കത്തിൽ മലയാള സിനിമയുടെ താരരാജാവായ മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി തീയേറ്ററുകളിൽ എത്തുന്ന ഈ ചലച്ചിത്രം വലിയ ഒരു കോളിളക്കം തന്നെ സൃഷിക്കുമെന്ന കാര്യത്തിൽ ട്രൈലെറിൽ നിന്നും വ്യക്തമാണ്. പ്രൊമോഷൻന്റെ ഭാഗമായി മോഹൻലാൽ ‘മലൈക്കോട്ടൈ വാലിബൻ’ സിനിമയെ വിശേഷിപ്പിച്ചത് ഇങ്ങനെ.

“ഈ ജോർണറിൽ ഉള്ള സിനിമ ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് എന്റെ വിശ്വാസം. വലിയ ഒരു ക്യാൻവാസിൽ ഒരുക്കിയ ‘മലൈക്കോട്ടൈ വാലിബൻ’ ചലച്ചിത്രം തീയേറ്ററുകളിൽ യാതൊരു മുൻവിധികൾ ഇല്ലാതെ തന്നെ ആസ്വദിക്കാൻ കഴിയുന്ന സിനിമയായിരിക്കും.” യാതൊരു വ്യത്യാസമില്ലാതെ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ഈ സിനിമ ജനുവരി 25നാണ് ബിഗ്സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നത്. ദുഃഖം, അസൂയ, പ്രണയം, വിരഹം, സന്തോഷം, പ്രതികാരം തുടങ്ങി ഒട്ടേറെ വിശേഷണങ്ങൾ അടങ്ങിയ ചലച്ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’.

ഡാനിഷ് ഷെയ്ഡ്, ഹരീഷ് പേരടി, സോണാലി കുൽക്കാണി, മനോജ് മനോസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി അനേകം താരങ്ങളാണ് സിനിമയിൽ മറ്റ് പ്രധാന വേഷത്തിലെത്തുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവർ ജോൺ ആൻഡ് മേരി ക്രീയേറ്റീവ്സ്, കൊച്ചുമോൻ നടത്തുന്ന സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, സിദ്ധാർഥ് ആനന്ദ് കുമാർ, വിക്രം മെഹ്‌റ എന്നിവരാണ് സിനിമയുടെ നിർമാണം വഹിക്കുന്നത്.

പി.എസ റഫീക്കാണ് ചലച്ചിത്രത്തിന്റെ തിരക്കഥ ഒരുക്കിരിക്കുന്നത്. മധു നീലകണ്ഠനാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ലിജോ ജോസിന്റെ ചുരുളി എന്ന സിനിമയ്ക്ക് ശേഷം മധു നീലകണ്ഠനും, ലിജോ ജോസ്സ പെല്ലിശ്ശേരിയും ഒന്നിക്കുന്ന ഏറ്റവും പുതിയ സിനിമ കൂടിയാണ് ‘മലൈക്കോട്ടൈ വാലിബൻ’. പ്രശാന്ത് പിള്ളയാണ് ‘മലൈക്കോട്ടൈ വാലിബൻ’ സിനിമയ്ക്ക് വേണ്ടി സംഗീതം ഒരുക്കിരിക്കുന്നത്. എന്തായാലും ഇന്ത്യൻ സിനിമയിൽ തന്നെ ഏറെ പ്രതീക്ഷ നൽകുന്ന ചലച്ചിത്രമായത് കൊണ്ട് ഓരോ സിനിമ പ്രേമിയും കാത്തിരിക്കുകയാണ് ജനുവരി ഇരുപത്തിയഞ്ചാം തീയതിയ്ക്ക് വേണ്ടി.

 

Scroll to Top