ഉണ്ണി മുകുന്ദന്റെ പുതിയ സൂപ്പർ ഹീറോ സിനിമയോ? ജയ് ഗണേഷ് ടീസർ റിലീസ് ചെയ്തു

നടൻ ഉണ്ണി മുകുന്ദനെ നായകനാക്കി സംവിധായകൻ രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയായ “ജയ് ഗണേഷ്” എന്ന ചിത്രത്തിന്റെ ഔദ്യോഗിക ടീസർ റിലീസ് ചെയ്തു. മലയാള സിനിമയിൽ മറ്റൊരു സൂപ്പർ ഹീറോ ചിത്രമായിരിക്കുമെന്നാണ് ടീസറിൽ നിന്നും ലഭ്യമാകുന്ന റിപോർട്ടുകൾ. ഒരു ബൈക്ക് അപകടത്തിൽ നായകൻ വീൽ ചെയറിലാവുന്ന രംഗങ്ങൾ ടീസറിൽ നിന്നും വ്യക്തമാണ്. മിന്നൽ മുരളിയ്ക്ക് ശേഷം മറ്റൊരു സൂപ്പർ ഹീറോ സിനിമയായിരിക്കുമെന്നാണ് പല സിനിമ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

സിനിമയുടെ അണിയറ പ്രവർത്തകർ ടീസർ യൂട്യൂബിലൂടെ റിലീസ് ചെയ്തതോടെ വളരെ മികച്ച പ്രതികരണങ്ങളാണ് ടീസറിന് ലഭിച്ചോണ്ടിരിക്കുന്നത്. ക്രിമിനൽ അഭിഭാക്ഷകയുടെ വേഷത്തിലെത്തുന്ന ജോമോൾ കൂടാതെ ഹരീഷ് പേരടി, രവീന്ദ്ര വിജയ്, അശോകൻ, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് എന്നിവരാണ് സിനിമയിൽ മറ്റ് അഭിനേതാക്കളായി ചലച്ചിത്രത്തിലെത്തുന്നത്. ഉണ്ണി മുകുന്ദന്റെ വളരെ മികച്ച അഭിനയ പ്രകടനമായിരിക്കും സിനിമയിലുണ്ടാവുക എന്ന കാര്യത്തിൽ യാതൊരു സംശയമില്ല.

മുതിർന്നവർ മുതൽ കുട്ടികൾ വരെ ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് സിനിമ ഒരുക്കിരിക്കുന്നത്. മികച്ച ഫാമിലി എന്റർടൈനർ ആവുമെന്നാണ് റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാവുന്നത്. തീയേറ്ററുകളിൽ ഹിറ്റായി മാറിയ മാളികപുറം എന്ന സിനിമയ്ക്ക് ശേഷമാണ് ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചലച്ചിത്രമായ ജയ് ഗണേഷ് സിനിമ പ്രേഷകരുടെ മുന്നിലെത്താൻ ഒരുങ്ങുന്നത്.

ചന്ദ്രു ശെൽവരാജ് ഛായാഗ്രഹണം നിർവഹിക്കുമ്പോൾ സംഗീത പ്രതാപ് ചിത്രസംയോജനം കൈകാര്യം ചെയ്യുന്നുണ്ട്. ശങ്കർ ശർമ്മ സംഗീതം, തപാസ് നായക് സൗണ്ട് ഡിസൈനർ, സൂരജ് കുരുവിലങ്ങാട് പ്രൊഡക്ഷൻ ഡിസൈനർ, റോണക്സ് സേവിയർ മേക്കപ്പ്, വിപിൻ ദാസ് വസ്ത്രലങ്കാരം, സജീവ് ചന്തിരൂർ പ്രൊഡകഷൻ കൺട്രോളർ, അന്നൂപ് മോഹൻ എസ് അസ്സോസിയേറ്റ് ഡയറക്ടർ എന്നീ മേഖലകൾ കൈകാര്യം ചെയ്യുന്നു.

Scroll to Top