“നീ പിണങ്ങല്ല” ജെറി സിനിമ യിലെ റൊമാന്റിക്ക് ട്രാക്ക് റിലീസ് ചെയ്തു

Posted by

കോട്ടയം നസീർ, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് തുടങ്ങിയവർ പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ജെറി. അനീഷ് ഉദയ്യുടെ സംവിധാനത്തിലാണ് ജെറി എന്ന സിനിമ ഫെബുവരി 9ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഇപ്പോൾ സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചോണ്ടിരിക്കുന്നത്. നിലവിൽ ചലച്ചിത്രത്തിന്റെ ഏറ്റവും പുതിയ ഗാനമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറികൊണ്ടിരിക്കുന്നത്.

ജനശ്രെദ്ധ നേടിയ ഈ ഗാനത്തിനു മികച്ച പ്രതികരണങ്ങളാണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചോണ്ടിരിക്കുന്നത്. ജെറി സിനിമയിലെ നീ പിണങ്ങല്ലെ എന്ന ഗാനമാണ് സിനിമയിലെ അണിയറ പ്രവർത്തകർയൂട്യൂബ് ചാനൽ വഴി റിലീസ് ചെയ്തത്. ഗ്രാമീണയുടെ ഭംഗിയിൽ പ്രണയ തുളുമ്പുന്ന ഈ ഗാനം മലയാളികളുടെ സ്വന്തം ഗായകൻ വിനീത് ശ്രീനിവാസനും, നിത്യ മാമനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. സംഗീത സംവിധാനം അരുൺ വിജയ് നിർവഹിക്കുമ്പോൾ വരികൾ ഒരുക്കിരിക്കുന്നത് വിനായക് ശശികുമാറാണ്.

ഒരു നാട്ടിൽ എലി ഉണ്ടാക്കി വെക്കുന്ന ഓരോ പ്രേശ്നങ്ങളാണ് സിനിമയിൽ ഉടനീളമുണ്ടാവുക എന്നതാണ് പ്രധാന പ്രമയം. എലിയായുമായി ബന്ധപ്പെട്ട സിനിമയായത് കൊണ്ട് തന്നെയാണ് ചലച്ചിത്രത്തിനു ജെറി എന്ന പേര് നൽകിയത്. നേരത്തെ സിനിമയുടെ അണിയറ പ്രവർത്തകർ റിലീസ് ചെയ്ത ടീസർ, ട്രൈലെർ, പ്രോമോ ഗാനം തുടങ്ങിയവയെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ ഹിറ്റായി മാറിയിരുന്നു.

സിനിമയുടെ ഓഡിയോ ടൈറ്റിൽസ് സ്വന്തമാക്കിയത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മ്യൂസിക്കൽ കമ്പനിയായ സരിഗമ ആണ്. ജെ സിനിമ കമ്പനിയുടെ ബാനറിൽ ജെയ്‌സണും, ജോയ്‌സണും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ജെറിയ സിനിമയുടെ തിരക്കഥാകൃത്ത് കൈകാര്യം ചെയ്തിരിക്കുന്നത് നൈജൽ സി മാനുവലാണ്. എന്തായാലും സിനിമ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Categories