ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്ന “വർഷങ്ങൾക്ക് ശേഷം” സിനിമയുടെ ടീസർ റിലീസ് ചെയ്തു

വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയായ “വർഷങ്ങൾക്ക് ശേഷം” എന്ന ചലച്ചിത്രത്തിന്റെ ഔദ്യോഗിക ടീസർ റിലീസ് ചെയ്തു. മലയാളത്തിന്റെ കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ടീസർ പുറത്തിറക്കിയത്. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഈ സിനിമ രണ്ട് കാലഘട്ടങ്ങളെ കുറിച്ച് പറയുന്ന ചലച്ചിത്രമായിരിക്കുമെന്നാണ് ടീസർ ഇപ്പോൾ നൽകുന്ന സൂചന.

പഴയ ലാലേട്ടനെ വീണ്ടും പ്രണവ് എന്ന നടനിലൂടെ കാണാൻ സാധിച്ചുവെന്നാണ് സിനിമ പ്രേമികളും ആരാധകരും പറയുന്നത്. ടീസറിലെ ചില രംഗങ്ങളിൽ പഴയ കാലത്തിലെ മോഹൻലാലിനെ കാണാൻ കഴിഞ്ഞുവെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഹൃദയം എന്ന സിനിമയ്ക്ക് ശേഷം പ്രണവ് മോഹൻലാൽ, വിനീത് ശ്രീനിവാസൻ കൂട്ടുക്കെത്തിൽ ഇറങ്ങുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് “വർഷങ്ങൾക്ക് ശേഷം”.

മോഹൻലാലിന്റെയും, ശ്രീനിവാസന്റെയും മദ്രാസിലെ ജീവിത കഥയായിരിക്കുമെന്നാണ് സിനിമയിലുണ്ടാവുക എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഇത് കൂടാതെ തന്നെ ടീസറിലെ നിവിൻ പോളിയുടെ കാമിയോ റോളും ടീസറിൽ പ്രധാന രംഗങ്ങളിൽ ഒന്നാണ്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, ഷാൻ റഹ്‌മാൻ, നീത പിള്ള എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

മേരിലാൻഡ് സിനിമാസിന്റെ ബാനറിൽ വൈശാഖ് സുബ്രപമണ്യമാണ് “വർഷങ്ങൾക്ക് ശേഷം” എന്ന സിനിമ നിർമ്മിക്കുന്നത്. ഒരുപാട് പ്രേമുഖ താരങ്ങൾ സിനിമയിലുണ്ടെന്നതാണ് മറ്റൊരു പ്രേത്യേകത. ബോംബൈ ജയശ്രീയുടെ മകൻ അമൃത് രാംനാഥാണ് ചലച്ചിത്രത്തിലെ സംഗീതം ഒരുക്കുന്നത്. ഏപ്രിൽ 11നാണ് “വർഷങ്ങൾക്ക് ശേഷം” എന്ന ചലച്ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. എന്തായാലും ടീസർ കണ്ടതോടെ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

 

Scroll to Top