കന്നഡയിലും ശ്രദ്ധ നേടി പൃഥ്വിരാജ് ചിത്രം കടുവ ട്രൈലർ…! കാണാം..

ഷാജി കൈലാസ് – പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുത്തൻ ചിത്രമാണ് കടുവ. ഒരു ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമായ കടുവയുടെ കന്നഡ ടീസർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ജൂൺ മുപ്പതിന് ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത്. മാജിക് ഫ്രെയിംസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ടീസർ വീഡിയോ ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത് . ഒരു മിനുട്ടിലധികം ദൈർഘ്യമുള്ള ഈ വീഡിയോയിൽ പൃഥ്വിരാജിന്റെ മാസ്സ് ആക്ഷൻ രംഗങ്ങളാണ് ഹൈലൈറ്റ്. ബോളിവുഡ് താരം വിവേക് ഒബ്‌റോയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പോലീസ് വേഷത്തിൽ എത്തുന്ന അദ്ദേഹത്തേയും ഈ ടീസറിൽ കാണാൻ സാധിക്കും.

ചിത്രത്തിലെ നായികയായി എത്തുന്നത് നടി സംയുക്ത മേനോനാണ്. ഇവർക്ക് പുറമേ സിദ്ദിഖ്, അജു വർഗീസ്, സുദേവ് നായർ,വിജയ രാഘവൻ, ദിലീഷ് പോത്തൻ, സായി കുമാർ, സീമ,കലാഭവൻ ഷാജോൺ, മീനാക്ഷി, വൃദ്ധി വിശാൽ, അർജുൻ അശോകൻ, ജനാർദ്ദനൻ, രാഹുൽ മാധവ്, റീന മാത്യൂസ്, പ്രിയങ്ക നായർ, ജൈസ് ജോസ്, കൊച്ചു പ്രേമൻ, സച്ചിൻ കടേക്കർ എന്നിവരും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ജിനു വി എബ്രഹാം ആണ്. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. വൈഭവ് എം സംഭാഷണം തയ്യാറാക്കിയ ഈ ചിത്രത്തിന്റെ ഡബ്ബിംഗ് ഡയറക്ടർ ആർ.പി ബാലയാണ് . ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഭിനന്ദൻ രാമാനുജൻ ആണ്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഷമീർ മുഹമ്മദാണ്.

Scroll to Top