ശ്രദ്ധ നേടി മാളവിക മോഹനൻ്റെ പുതിയ വീഡിയോ സോങ്ങ്.. കാണാം..

Posted by

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് പ്രശസ്ത മലയാളി നടി മാളവിക മോഹനന്റെ ഏറ്റവും പുതിയ വീഡിയോ ഗാനമാണ് . തൗബ എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് പ്രശസ്ത ഗായകൻ ബാദ്ഷക്കൊപ്പമുള്ള ഈ ഗാനരംഗത്തിൽ നടി മാളവിക മോഹനൻ അതീവ ഗ്ലാമറസായി നൃത്തം വെക്കുന്ന രംഗങ്ങൾ കാണാം. പായൽ ദേവും ബാദ്ഷയും ചേർന്ന് ആലപിച്ച ഈ ഗാനത്തിന് ഈണം പകർത്തിരിക്കുന്നത് പായൽ ദേവ് ആണ്.

ഇവർ ഇരുവരും ചേർന്ന് ആലപിച്ച ഈ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും ഇവരാണ്. പുനീത് ജെ പാഥക് സംവിധാനം ചെയ്യുന്ന ഈ വീഡിയോ ഗാനം നിർമ്മിച്ചത് നീരജ് ശർമ്മ ആണ്. ഈ ഗാനത്തിന് നൃത്ത സംവിധാനം നിർവ്വഹിച്ചതും പുനീത് ജെ പാഥക് തന്നെയാണ്. പട്ടം പോലെ എന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാന്റെ നായികയായി എത്തി മലയാള സിനിമാ പ്രേമികൾക്ക് സുപരിചിതയായ നടിയാണ് മാളവിക മോഹനൻ.

മാളവിക മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ്. താരത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയത് ദളപതി വിജയ്‌യുടെ നായികയായി തമിഴിൽ അരങ്ങേറിയപ്പോഴാണ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മാസ്റ്റർ എന്ന ചിത്രത്തിലാണ് താരം ദളപതി വിജയ്‌യുടെ നായികയായി വേഷമിട്ടത്. മാളവിക അവസാനമായി മലയാളത്തിൽ അഭിനയിച്ചത് മമ്മൂട്ടി നായകനായി എത്തി ഹനീഫ് അദനി ഒരുക്കിയ ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ്. മാസ്റ്റർ എന്ന ചിത്രത്തിൽ ശോഭിച്ച താരം പിന്നീട് ധനുഷിന്റെ നായികയായി മാരൻ എന്ന ചിത്രത്തിലും വേഷമിട്ടു. മാളവികയുടെ ഗ്ലാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട് . താരം തന്റെ ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്. ഹിന്ദി ചിത്രമായ യുധ്രയിൽ നായികയായി എത്തുന്നത് മാളവികയാണ്.

Categories