റിലീസിന് മുൻപ് KGF ലെ തകർപ്പൻ വീഡിയോ സോങ്ങ്..! വീഡിയോ കാണാം.

നാളെ ആഗോള റിലീസ് ആയി എത്തുകയാണ് റോക്കിങ് സ്റ്റാർ യാഷ് നായകനായി എത്തുന്ന കെ ജി എഫ് 2 . പ്രശാന്ത് നീൽ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ കന്നഡ ചിത്രം നാളെ അഞ്ചു ഭാഷകളിൽ ആയാണ് പ്രദർശനത്തിന് എത്തുന്നത്. ആരാധകരും സിനിമാ പ്രേമികളും പ്രതീക്ഷിച്ചിരിക്കുന്നത് ഇന്ത്യൻ സിനിമയിൽ ഈ ചിത്രം പുതിയ ബോക്സ് ഓഫീസ് ചരിത്രം ഉണ്ടാക്കുമെന്നാണ് .

നേരത്തെ തന്നെ റിലീസ് ചെയ്ത ഇതിന്റെ ടീസർ, രണ്ടു ഗാനങ്ങൾ, അതുപോലെ ഇതിന്റെ ബ്രഹ്മാണ്ഡ ട്രൈലെർ എന്നിവ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ആണ് ട്രെൻഡിങ് ആയത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ ഗാനം പ്രേക്ഷകർക്കായി പുറത്തുവിട്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ തരംഗമായി വീശിയടിച്ച് ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് മുന്നേറുകയാണ് സുൽത്താന എന്ന പുത്തൻ ഗാനം . ഈ ഗാനത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത് റോക്കി എന്ന നായകന്റെ ചരിത്രമാണ് .

ഇപ്പോൾ അഞ്ചു ഭാഷകളിൽ ആയി പുറത്തുവിട്ടിരിക്കുന്നത് ഈ ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് . മധുരകവി രചന നിർവഹിച്ച ഈ ഗാനത്തിന് രവി ബസ്‌റൂർ ആണ് ഈണം പകർന്നിരിക്കുന്നത് . ഈ ഗാനം ആലപിച്ചിരിക്കുന്നത് ദീപക് ബ്ലൂ, ഗോവിന്ദ് പ്രസാദ്, യോഗി ശേഖർ, മോഹൻ കൃഷ്ണ, സന്തോഷ്, വെങ്കി, സച്ചിൻ ബസ്‌റൂർ, രവി ബസ്‌റൂർ, പുനീത് രുദ്രാങ്, മനീഷ് ദിനകർ എന്നിവർ ചേർന്നാണ് .

വിജയ് കിരാഗേന്ദുർ നിർമ്മിക്കുന്ന ഈ ചിത്രം ഹോംബാലെ ഫിലിമ്സിന്റെ ബാനറിൽ ആണ് ഒരുങ്ങുന്നത്. സഞ്ജയ് ദത്, ശ്രീനിഥി ഷെട്ടി, രവീണ ടണ്ഠൻ, പ്രകാശ് രാജ്, അച്യുത് കുമാർ, റാവു രമേശ്, ഈശ്വരി റാവു, മാളവിക അവിനാശ്, അയ്യപ്പ പി ശർമ്മ തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Scroll to Top