വെടിയുണ്ടകളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന വിജയ്..! ശ്രദ്ധ നേടി ബിസ്റ്റ് പ്രോമോ വീഡിയോ കാണാം..

ഏപ്രിൽ പതിമൂന്നിന് ആഗോള റിലീസ് ആയി എത്താൻ ഒരുങ്ങുകയാണ് ദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റ്. ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നെൽസൺ ദിലീപ്കുമാർ ആണ്. സൺ പിക്ചേഴ്സ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് . ബീസ്റ്റ് എന്ന ചിത്രം വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആണ്.

ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രദർശനത്തിനോട് അനുബന്ധിച്ചു സൺ ടിവിയുടെ യൂട്യൂബ് ചാനൽ വഴി ഓരോ ദിവസവും ഈ ചിത്രത്തിന്റെ ഓരോ പ്രോമോ വീഡിയോ വെച്ച് റിലീസ് ചെയ്തുകൊണ്ടിരിക്കുകയാണ് നിർമ്മാതാക്കൾ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് അതിലെ ഏറ്റവും പുതിയ പ്രമോ വീഡിയോ ആണ് . ഈ പ്രമോ വീഡിയോയുടെ ഹൈലൈറ്റ് ദളപതി വിജയ്‌യുടെ ഒരു കിടിലൻ സംഘട്ടന രംഗമാണ് എന്ന് തന്നെ പറയാം.

ഈ വീഡിയോ എത്തിയതോ ദളപതി വിജയ് ആരാധകർ ഏറെ ആവേശത്തിലാണ്. ഈ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മൂന്നു ഗാനങ്ങളുടെ ലിറിക് വീഡിയോ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇതുവരെ പുറത്തിറങ്ങിയത് അറബിക് കുത്ത്, ജോളിയാ ജിംഖാന, ബീസ്റ്റ് മോഡ് എന്ന തീം സോങ് എന്നിവയാണ്. ഇതിൽ ലോകം മുഴുവനും ട്രെൻഡിങ് ആയി മാറിയിരുന്നത് അറബിക് കുത്ത് എന്ന ഗാനമാണ് . ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദർ ആണ് . അറബിക് കുത്ത് ഗാനം ആലപിച്ചിരിക്കുന്നതും അദ്ദേഹമാണ്.

ബീസ്റ്റിലെ നായികാ വേഷം ചെയ്തിരിക്കുന്നത് പൂജ ഹെഗ്‌ഡെയാണ് . ഈ ചിത്രത്തിൽ മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവരും കൂടാതെ രാഘവൻ, പുകഴ്, യോഗി ബാബു, അങ്കുർ വികൽ തുടങ്ങി ഒട്ടേറെ താരങ്ങളും അഭിനയിച്ചിട്ടുണ്ട് . ആർ നിർമ്മൽ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് .മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ക്യാമറമാൻ.

Scroll to Top