പ്രേക്ഷക ശ്രദ്ധ നേടി വിനീത് ശ്രീനിവാസൻ പാടിയ കുറിപാട്ട്.. പ്രോമോ വീഡിയോ കാണാം..

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് കുറിപ്പാട്ട് എന്ന ഗാനത്തിന്റെ പ്രെമോ ടീസർ ആണ് . കെ. ആർ പ്രവീണിന്റെ സംവിധാനത്തിൽ ഒരുങ്ങിയ കുറി എന്ന ചിത്രത്തിലേതാണ് ഈ ഗാനം. സത്യം വീഡിയോസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് നാൽപ്പത്തിയഞ്ച് സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഈ പ്രൊമോ ടീസർ പുറത്തുവിട്ടിരിക്കുന്നത്. ഗാനം ആലപിച്ചു കൊണ്ടിരിക്കുന്ന വിനീത് ശ്രീനിവാസനെയാണ് ഈ ടീസറിൽ കാണിച്ചിട്ടുള്ളത്. ഒപ്പം ഗാനത്തിന്റെ ചെറിയ ഒരു വീഡിയോ രംഗവും ഉൾക്കൊള്ളിച്ചിട്ടുണ്ട് . നിരവധി ത്തരാധകരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത് . ജൂൺ 27 വൈകീട്ട് 6 മണിക്ക് പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഈ വീഡിയോ ഗാനത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ ,

ബി.കെ ഹരിനാരായണൻ വരികൾ രചിച്ച ഈ ഗാനത്തിന്റെ സംഗീത സംവിധായകൻ വിനു തോമസ് ആണ്. വിനീത് ശ്രീനിവാസൻ , അഞ്ജു ജോസഫ് , മത്തായി സുനിൽ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ ചിത്രം നിർമ്മിക്കുന്നത് കോകേഴ്സ് മീഡിയ എന്റർടൈൻമെന്റ്സ് ആണ്.

ചിത്രത്തിലെ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത് വിഷ്ണു ഉണ്ണികൃഷ്ണൻ , അതിഥി രവി, സുരഭി ലക്ഷ്മി, വിനോദ് തോമസ്, സാഗർ സൂര്യ, വിഷ്ണു ഗോവിന്ദ് , അവർത്തന കുഞ്ജു എന്നിവരാണ് . ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് റഷൻ അഹമ്മദ് ആണ്. ക്യാമറ ചലിപ്പിച്ചത് സന്തോഷ് പിള്ളൈ .

Scroll to Top