പ്രേക്ഷക ശ്രദ്ധ നേടി “ദി വേറിയർ” ലെ കിടിലൻ സോങ്ങ് കാണാം..

ദി വാരിയർ എന്ന ചിത്രത്തിലെ വിസിൽ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ലിംഗുസാമി സംവിധാനത്തിൽ ഒരേ സമയം തെലുങ്കിലും തമിഴിലും ചിത്രീകരിക്കുന്ന ഈ ചിത്രത്തിലെ ബുള്ളറ്റ് ഗാനം പ്രേക്ഷകർക്കിടയിൽ ട്രെൻഡിംഗ് ആയി മാറിയിരുന്നു . അതിന് പിന്നാലെയാണ് ഇപ്പോൾ ചിത്രത്തിലെ പുതിയൊരു ഗാനം കൂടി പ്രേക്ഷകരിലേക്ക എത്തിയത്. വിസിൽ ഗാനത്തിന്റെ ലെറിക്കൽ വീഡിയോ മാത്രമാണ് ഇപ്പോൾ റിലീസ് ചെയ്തിട്ടുള്ളത്. ഈ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുന്നത് ആദിത്യ മ്യൂസിക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് . ലെറിക്കൽ വീഡിയോയ്ക്കൊപ്പം ഈ ഗാനത്തിന്റെ ചിത്രീകരണ രംഗങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. വിസിൽ ഗാനത്തിൽ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ റാം പോതിനേനിയുടേയും കൃതി ഷെട്ടിയുടേയും ഒരു പവർ പാക്ക് പെർഫോമൻസ് തന്നെയാണ് കാഴ്ചവച്ചിരിക്കുന്നത്. അത്യുഗ്രൻ ഡാൻസ് പെർഫോമൻസുമായാണ് ഇരുവരും എത്തുന്നത്.

ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് സഹിതി ആണ് . ദേവി ശ്രീ പ്രസാദ് ഈണം നൽകിയ ഈ ഗാനം പാടിയിരിക്കുന്നത് അന്തോണി ദാസൻ , ശ്രീനിഷ ജയശീലൻ എന്നിവർ ചേർന്നാണ്. ഗാനത്തിന്റെ കൊറിയോഗ്രാഫർ ജാനി മാസ്റ്റർ ആണ്. ഈ ആക്ഷൻ കോമഡി ചിത്രം ജൂലൈ പതിനാലിന് ആണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത് . ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളായ റാം പോതിനേനി, കൃതി ഷെട്ടി എന്നിവർക്കൊപ്പം ആദി പിനിസെട്ടി, അക്ഷര ഗൗഡ, നദിയ , ചിരാഗ് ജാനി , റെഡിൻ കിംഗ്‌സ്ലി, ഭാരതി രാജ, ബ്രഹ്മാജി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Scroll to Top